മൂത്രമൊഴിച്ചത് ഞാനല്ല, ആ സ്ത്രീ തന്നെ സീറ്റില്‍ മൂത്രമൊഴിച്ചെന്ന് ശങ്കര്‍ മിശ്ര കോടതിയില്‍
ദില്ലി: എയര്‍ ഇന്ത്യ വിമാനത്തിലെ മൂത്രമൊഴിക്കല്‍ വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്. താന്‍ ആരുടെ ദേഹത്തും മൂത്രമൊഴിച്ചിട്ടില്ലെന്നും, പരാതിക്കാരിയായ സ്ത്രീ തന്നെയാണ് സീറ്റില്‍ മൂത്രമൊഴിച്ചതെന്ന് ശങ്കര്‍ മിശ്ര പറഞ്ഞു. ഇന്ന് കോടതിയില്‍ ഇത്തരമൊരു വിചിത്ര വാദം മിശ്ര ഉന്നയിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ദില്ലിയിലേക്ക് വരുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.

എന്നാല്‍ ഈ സംഭവത്തിന് പിന്നില്‍ താനല്ലെന്നാണ് മിശ്ര അവകാശപ്പെടുന്നത്. നേരത്തെ വിമാനത്തിലെ സഹയാത്രികര്‍ അടക്കം മിശ്ര മദ്യപിച്ച് ബോധമില്ലാതെ പ്രായമുള്ള സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചുവെന്നും, പിന്നീട് കാലില്‍ വീണ് മാപ്പുപറയുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications