കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണം ഗോധ്ര കലാപം പോലെ ബിജെപിയുടെ ഗൂഢാലോചനയെന്ന് ഗുജറാത്ത് ശങ്കര്‍ സിംഗ് വഗേല

Array

  • By S Swetha
Google Oneindia Malayalam News

അഹമ്മദാബാദ്: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഗോദ്ര കലാപം പോലെ ബിജെപിയുടെ വെറും ഗൂഢാലോചന മാത്രമാണെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല. പുല്‍വാമ ആക്രമണത്തിനുപയോഗിച്ച ആര്‍ഡിഎക്‌സ് കൊണ്ടു വന്നത് ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു. ഗോധ്ര കലാപവും ഗൂഢാലോചനയായിരുന്നുവെന്നും നാഷ്ണലിസ്റ്റ് പാര്‍ട്ടി നേതാവ് കൂടിയായ വഗേല പറഞ്ഞു.

കാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളുംകാണണോ ശരിയായ മോദി തരംഗം... 7 സംസ്ഥാനങ്ങളിൽ 'ഫുൾ എ പ്ലസ്സു'മായി ബിജെപി!!! ബാക്കി കൊടുംഭീകര വിജയങ്ങളും

ഈ തിരഞ്ഞെടുപ്പ ജയിക്കാന്‍ മോദി തീവ്രവാദത്തെ ഉപയോഗിച്ചതായും വഗേല മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ നിരവധി തീവ്രവാദ ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. ബാലക്കോട്ട് ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഒരു അന്താരാഷ്ട്ര ഏജന്‍സിയും സ്ഥിരീകരിച്ചിട്ടില്ല. ബാലക്കോട്ട് വ്യോമാക്രമണവും ഒരു ഗൂഢാലോചന മാത്രമാണ്. അത് സംഭവിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pulwama1-1

പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട ലഭിച്ചിട്ട് പോലും ഒരു തരത്തിലുള്ള മുന്‍കരുതലും സ്വീകരിച്ചില്ല. ബാലക്കോട്ടിനെ കുറിച്ച് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അത്തരം ക്യാമ്പുകള്‍ക്കെതിരെ അന്ന് നടപടി സ്വീകരിച്ചില്ല. പുല്‍വാമ പോലൊരു ആക്രമണത്തിനായി എന്തു കൊണ്ട് കാത്തിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. എല്ലാ മേഖലകളിലും ബിജെപി ഇടപെടുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി വര്‍ഗീയത അവര്‍ ആയുധമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shakersinh-vaghela-2


ബിജെപിയുടെ ഗുജറാത്ത് മോഡല്‍ ശുദ്ധ കള്ളമാണ്. സംസ്ഥാനം വലിയ ദുരിതത്തിലാണ്. ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് അസ്വസ്ഥതയുള്ളവരാണ്. അവരെ അടിമകളായ തൊഴിലാളികളെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Shankar Singh Vaghela agaisnt BJP on Pulwama attack,Its a planned one like Godra riot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X