അവിഹിതബന്ധം; എഞ്ചി. കോളേജ് ഡയറക്ടറെ കൊന്നു കുഴിച്ചുമൂടി
ദുര്‍ഗ്: കാണാതായി 42 ദിവസത്തിനുശേഷം എഞ്ചിനീയറിങ് കോളേജ് ഡയറക്ടറുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഡ് ദുര്‍ഗിലെ ശങ്കരാചാര്യ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ അഭിഷേക് മിശ്രയുടെ മൃതദേഹമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സ്മൃതി നഗര്‍ ഏരിയയിലെ ഒരു ബംഗ്ലാവിനടുത്ത് ആറടി താഴ്ചയില്‍ കുഴിയെടുത്ത് മൂടിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രദേശത്തെ ബിസിനസുകാരന് വൈശാഖ് ജെയ്ന്‍, ഇയാള്‍ അമ്മാവന്, സുഹൃത്ത് എന്നിവരാണ് പിടിയിലായവര്‍. വൈശാഖിന്റെ ഭാര്യയുമായി അഭിഷേകിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.

എസ്പി വീരേന്ദ്ര സത്പതി ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഭിഷേകിനെ തട്ടിക്കൊണ്ടുപോയതാകുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടക്കത്തില്‍ പോലീസ് അന്വേഷണം. എന്നാല്‍, പണം ആവശ്യപ്പെട്ട് ആരും വിളിക്കാതിരുന്നതോടെയാണ് അന്വേഷണ സംഘം മറ്റുവഴികളിലേക്ക് തിരിഞ്ഞത്.
നവംബര്‍ 9നാണ് അഭിഷേകിനെ കാണാതാകുന്നത്. അന്വേഷണത്തിനിടെ റായ്പുര്‍ വിഐപി ഏരിയയില്‍ നിന്നും അഭിഷേകിന്റെ കാര്‍ പോലീസ് കണ്ടെടുത്തിരുന്നു. ഫോണ്‍ ചെയ്തു വിളിച്ചു വരുത്തിയശേഷം അഭിഷേകിനെ സംഘം കൊലപ്പെടുത്തിയതാകാനാണ് സാധ്യത. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications