കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസയല്ല, വിക്രം ലാൻഡറിനെ കണ്ടെത്തിയത് ചെന്നൈ സ്വദേശിയായ യുവാവ്! 21 കഷണങ്ങളായി ചിതറിയ വിക്രം ലാൻഡർ

Google Oneindia Malayalam News

ചെന്നൈ: ഐഎസ്ആര്‍ഒയുടേയും ഇന്ത്യയുടേയും വലിയ സ്വപ്‌നമായിരുന്നു ചന്ദ്രയാന്‍ 2. എന്നാല്‍ സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ചന്ദ്രയാന് സാധിച്ചില്ല. ഓര്‍ബിറ്റുമായുളള ബന്ധം നഷ്ടപ്പെട്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനുളള അന്വേഷണത്തിലായിരുന്നു ശാസ്ത്ര ലോകം ഇതുവരെ. ഒടുവില്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്.

അതിന് നാസയെ സഹായിച്ചിരിക്കുന്നത് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എന്ന യുവാവാണ്. 33 കാരനായ ഷണ്‍മുഖ എന്‍ജിനീയറാണ്. ലാന്‍ഡര്‍ ഇടിച്ചിറങ്ങുന്നതിന് മുന്‍പും ശേഷവും ഉളള ചിത്രങ്ങള്‍ നാസ നേരത്തെ പുറത്ത് വിട്ടിരുന്നു. എല്‍ആര്‍ ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണിവ.

ss

ഈ ചിത്രങ്ങള്‍ താരതമ്യം ചെയ്ത് വിശകലനം നടത്തി വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ നാസ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഷണ്‍മുഖവും വിക്രം ലാന്‍ഡറിനെ കണ്ടെത്താനുളള അന്വേഷണത്തില്‍ പങ്കാളിയായത്. ലാപ്‌ടോപ്പില്‍ ദിവസങ്ങളോളം രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്ത് പഠനം നടത്തിയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടത്തെ ഈ യുവാവ് കണ്ടെത്തിയത്.

കണ്ടെത്തിയ വിവരങ്ങള്‍ നാസയെ ട്വീറ്റ് വഴിയും ഇ മെയില്‍ വഴിയും ഷണ്‍മുഖം അറിയിച്ചു. തുടര്‍ന്നാണ് ഷണ്‍മുഖം കണ്ടെത്തിയത് വിക്രം ലാന്‍ഡര്‍ തന്നെയാണെന്ന് നാസ സ്ഥിരീകരിച്ചത്. വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ സഹായിച്ചതിന് ഷണ്‍മുഖത്തെ നാസ അഭിനന്ദിച്ചു. നാസയ്ക്ക് പോലും കണ്ടെത്താന്‍ സാധിക്കാത്ത നിഗമനങ്ങളാണ് ഷണ്‍മുഖത്തിന്റെത് എന്ന് നാസ ശാസ്ത്രജ്ഞയായ നോഹ പെട്രോ പ്രതികരിച്ചു. ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്താന്‍ ഐഎസ്ആര്‍ഒ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് നിന്നും 700 മീറ്റര്‍ അകലെയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 21 കഷണങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുളളത്.

English summary
Shanmuga Subramanian, Chennai Engineer alerted NASA about Vikram Lander
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X