കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റാ സൺസിൽ നിന്ന് ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് പുറത്തേക്ക്; അവസാനിക്കുന്നത് 70 വർഷത്തെ ബന്ധം

Google Oneindia Malayalam News

ദില്ലി; ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയായ ഷാപൂർജി പല്ലോഞ്ചി (എസ്പി) ഗ്രൂപ്പ് ടാറ്റാ സൺസിൽ നിന്ന് പുറത്തേക്ക്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള 70 വർഷത്തെ ബന്ധത്തിനാണ് അവസാനമായിരിക്കുന്നത്. ടാറ്റാ സൺസിൽ 18. 5 ശതമാനം ഓഹരി പങ്കാളിത്തമാണ് എസ്പി ഗ്രൂപ്പിന് ഉള്ളത്.

ടാറ്റാ ഗ്രൂപ്പിൽ നിന്ന് വേർപിരിയൽ അനിവാര്യമാണെന്നും തുടർച്ചയായുള്ള കോടതി വ്യവഹാരം ഉപജീവനമാർഗത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാക്കിയേക്കാവുന്ന ആഘാതം പരിഗണിച്ചാണ് തിരുമാനമെന്നും എസ്പി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 70 വർഷത്തിലേറെയായി എസ്പി-ടാറ്റ ബന്ധം പരസ്പര വിശ്വാസം, ഉറച്ച ബന്ധം എന്നിവയിൽ ഊന്നിയാണ് നിലനിന്നിരുന്നത്. എന്നാൽ പിൻവാങ്ങൽ അനിവാര്യമായിരിക്കുകയാണ്. ഈ വേർപിരിയൽ എല്ലാ സ്റ്റേക്ക് ഹോൾഡർ ഗ്രൂപ്പുകൾക്കും മികച്ചതാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

tata

എസ്പി ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ തയ്യാറാണെന്ന് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചതിന് മണിക്കൂറുകൾക്കകം ആണ് എസ്പി ഗ്രൂപ്പിന്റെ പ്രസ്താവന. ടാറ്റാ സൺസിലെ ഓഹരി പണയം വയ്ക്കുന്നതിൽ നിന്നും വിൽക്കുന്നതിൽ നിന്നും മിസ്ട്രി ഗ്രൂപ്പിനെ സുപ്രീം കോടതി വിലക്കി. കേസിൽ ഒക്ടോബർ 28 ന് അടുത്ത വാദം കേൾക്കുന്നതുവരെ സ്ഥിതി നിലനിർത്താൻ മിസ്ട്രിസിനോട് ആവശ്യപ്പെട്ടിരുന്നു.

18.37 ശതമാനം ഓഹരിയുള്ള ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയെന്ന നിലയിൽ, എസ്പി ഗ്രൂപ്പ് ഇതുവരെ വഹിച്ച പങ്ക് രക്ഷാകർതൃത്വത്തിലായിരുന്നു, ടാറ്റാ ഗ്രൂപ്പിന്റെ മികച്ച താൽപ്പര്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലായ്പ്പോഴും പ്രവർത്തിച്ചത്. .
കൊവിഡ് മഹാമാരിയ്ക്കിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഗ്രൂപ്പ് കടന്ന് പോകുന്നത്.

ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനം എസ്പി ഗ്രൂപ്പിന്റെ സൈറസ് മിസ്ട്രി 2012 ൽ സ്വീകരിച്ചപ്പോൾ, അത് അഭിമാനബോധത്തോടെ മാത്രമല്ല, ബോർഡിൽ ഒരു 'ഇൻസൈഡർ' എന്ന നിലയിൽ കടമബോധത്തോടെയുമാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്

പഴഞ്ചൊല്ലുകൾ കൊണ്ട് രാഷ്ട്രീയംപ്രതിരോധം തീർത്ത മറ്റൊരു സർക്കാരില്ല; പിണറായിക്കെതിരെ മാധ്യമപ്രവർത്തകപഴഞ്ചൊല്ലുകൾ കൊണ്ട് രാഷ്ട്രീയംപ്രതിരോധം തീർത്ത മറ്റൊരു സർക്കാരില്ല; പിണറായിക്കെതിരെ മാധ്യമപ്രവർത്തക

തെക്കൻ ലെബനിൽ ഹിസ്ബുള്ള ശക്തികേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്തെക്കൻ ലെബനിൽ ഹിസ്ബുള്ള ശക്തികേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

English summary
Shapoorji Pallonchi Group exits from Tata Sons; The 70-year relationship ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X