ശരദ് പവാറും അജിത് പവാറും ഒന്നിക്കുന്നോ... സുപ്രിയയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം? ചര്‍ച്ചകള്‍ സജീവം
മുംബൈ: എന്‍സിപി (എസ്പി) മേധാവി ശരദ് പവാറും എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും അധികം വൈകാതെ ഒന്നിക്കുമെന്ന് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍. ശരദ് പവാറിനോട് തങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ടെന്നും അത് തുടരുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. രാഷ്ട്രീയ ഭിന്നതകള്‍ കാരണം അവര്‍ വ്യത്യസ്ത രാഷ്ട്രീയ വഴികള്‍ തിരഞ്ഞെടുത്തു.
എന്നാല്‍ ശരദ് പവാറിനോടുള്ള ബഹുമാനം ഒട്ടും കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഭാവിയില്‍ രണ്ട് പവാറുമാരും ഒരുമിച്ചാല്‍ അതില്‍ തെറ്റില്ല. ഞാനും എന്നെ പവാര്‍ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നു. പവാര്‍ കുടുംബം ഐക്യപ്പെടണമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ട്. ശരദ് പവാറിനെ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഞങ്ങള്‍ ഡല്‍ഹിയില്‍ കണ്ടു,' പട്ടേല്‍ പറഞ്ഞു.

ആ കൂടിക്കാഴ്ച ഏറെ ഊഹാപോഹങ്ങള്‍ക്ക് കാരണമായി എന്നും ശരദ് പവാറും അജിത് പവാറും ഒരുമിച്ചാല്‍ അത് അവര്‍ക്കും പാര്‍ട്ടിക്കും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപിയുടെ പിളര്‍പ്പിന് മുമ്പ് ശരദ് പവാറുമായി വലിയ അടുപ്പമുള്ളയാളായിരുന്നു പ്രഫുല്‍ പട്ടേല്‍. പാര്‍ട്ടിയിലും കുടുംബത്തിലും ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്നാണ് ബന്ധം വഷളായത്.
ശരദ് പവാറിനോടും അജിത് പവാറിനോടും അടുപ്പമുള്ള ചിലര്‍ ഇരുവരേയും ഒരുമിച്ച് കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 'സംസ്ഥാന തെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ തന്റെ കഴിവ് തെളിയിച്ചു, അതിനാല്‍ ശരദ് പവാര്‍ തന്റെ രാഷ്ട്രീയ അവകാശി അജിത് പവാറിന് അനുഗ്രഹം നല്‍കണം, ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ കേന്ദ്രത്തില്‍ മന്ത്രിയാകും. കേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമാകും,' പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ശരദ് പവാറും അജിത് പവാറും ഒരുമിക്കുന്നതിന്റെ സാധ്യതകള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഇടനാഴിയില്‍ ചര്‍ച്ചയാകുന്നുണ്ട്. അതേസമയം എന്‍സിപിയെ വിമര്‍ശിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. കേന്ദ്രസര്‍ക്കാരില്‍ മന്ത്രിസ്ഥാനം വേണമെങ്കില്‍ ഒന്നുകില്‍ എന്‍സിപി എട്ട് ലോക്സഭാ എംപിമാരെ കൊണ്ടുവരണം അല്ലെങ്കില്‍ അവരുടെ എംപിമാരെ വേട്ടയാടണം എന്ന നിബന്ധന ബിജെപി പ്രഫുല്‍ പട്ടേലിനും അജിത് പവാറിനും മുന്നില്‍ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
''അവര്‍ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, പട്ടേലിന് മന്ത്രിസ്ഥാനം നല്‍കില്ല. അതുകൊണ്ട് പട്ടേലിന്റെ പ്രസ്താവന ആ പശ്ചാത്തലത്തില്‍ വായിക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എസ്പിയുടെ എട്ട് ലോക്സഭാ എംപിമാരെ വേട്ടയാടാനുള്ള ശ്രമത്തിലാണ് പട്ടേല്‍. അത്തരത്തിലുള്ള ഒന്നും സംഭവിക്കില്ല, ''റാവത്ത് അവകാശപ്പെട്ടു
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications