കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ശരത് പവാര്‍

Google Oneindia Malayalam News

മുംബൈ: സഖ്യകക്ഷികളെ മൂലയ്ക്കിരുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ ശ്രമം നടക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും എന്‍ സി പി നേതാവുമായ ശരത് പവാര്‍. മഹാരാഷ്ട്രയില്‍ എന്‍ സി പി - കോണ്‍ഗ്രസ് സഖ്യം പിരിഞ്ഞ സാഹചര്യത്തിലാണ് യു പി എയിലെ പ്രധാന സഖ്യകക്ഷി നേതാവായ ശരത് പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്.

രാഹുല്‍ ഗാന്ധിയും മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - എന്‍ സി പി ബന്ധം തകര്‍ത്തത്. യു പി എയിലെ സഖ്യകക്ഷികളെ മൂലക്കിരുത്താന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും കുറേ കാലമായി ശ്രമിക്കുന്നു. ഞാനും കോണ്‍ഗ്രസ് സ്‌കൂളില്‍ നിന്നാണ് രാഷ്ട്രീയം പഠിച്ചത്. ഇതൊക്കെ തങ്ങള്‍ക്കും മനസിലാകുമെന്നും പവാര്‍ പറഞ്ഞു.

sharad-pawar

പൃഥ്വിരാജ് ചവാന്‍ എന്‍ സി പിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചതായും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടത്തിയാതായും പവാര്‍ കുറ്റപ്പെടുത്തി. എന്‍ സി പിയെ അപമാനിക്കാനായി പൃഥ്വിരാജ് ചവാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തി. വിലാസ് റാവു ദേശ്മുഖ്, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങിയവരുമായി തങ്ങള്‍ക്ക് ഒരിക്കലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല.

സ്വന്തം സഖ്യകക്ഷികളോട് ചെയ്തതിനുള്ള പ്രതിഫലം കോണ്‍ഗ്രസിന് കിട്ടി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തിന് കാര്യമൊന്നുമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പവാര്‍ പറഞ്ഞു. സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ 15 വര്‍ഷമായുള്ള തിരഞ്ഞെടുപ്പ് സഖ്യം കോണ്‍ഗ്രസും എന്‍ സി പി യും അവസാനിപ്പിച്ചത്.

English summary
NCP chief Sharad Pawar on Monday launched a scathing attack on Congress Vice President Rahul Gandhi and Maharashtra CM Prithviraj Chavan saying that the duo were responsible for the break up of the Congress-NCP alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X