കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിന്ന് ആന്ധ്രയിലേക്ക് കോള്‍; പിടികൊടുക്കാതെ ജഗന്‍ മോഹന്‍ റെഡ്ഡി, തീരുമാനം നിര്‍ണായകം

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലം വന്ന ശേഷം പ്രാദേശിക കക്ഷികള്‍ അങ്കലാപ്പിലാണ്. ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ അവര്‍ മൗനം തുടരുന്നു. പ്രതിപക്ഷ കക്ഷികളുടെ സഖ്യസര്‍ക്കാര്‍ വരുമെന്ന പ്രചാരണം നിലനില്‍ക്കവെയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കേവല ഭൂരിപക്ഷം മറികടക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനിടയിലെ സഖ്യചര്‍ച്ചകള്‍ക്ക് വേഗത കുറഞ്ഞിട്ടുണ്ട്.

09

അതേസമയം, എക്‌സിറ്റ് പോള്‍ ഫലത്തില്‍ ആശങ്കപ്പെടേണ്ട എന്നാണ് ചില പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം. ഇതിന് പിന്നില്‍ ചിലരുടെ തന്ത്രമാണെന്നും അവര്‍ സംശയിക്കുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അണികളോട് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. നിങ്ങളെ തളര്‍ത്തുകയാണ് അവരുടെ ലക്ഷ്യമെന്ന് പ്രിയങ്ക പ്രവര്‍ത്തകരോട് പറയുന്നു.

കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...

ആന്ധ്രയിലെയും തെലങ്കാനയിലെയും കക്ഷികള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യം നിര്‍ണായകമാണ്. ഇവരുടെ പിന്തുണ തേടി ബിജെപിയും പ്രതിപക്ഷവും ശ്രമം നടത്തുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെടാന്‍ എന്‍സിപി നേതാവ് ശരത് പവാര്‍ ശ്രമിച്ചു. രണ്ടുതവണ വിളിച്ചെങ്കിലും ജഗന്‍ ഫോണ്‍ എടുത്തില്ല. മെയ് 23ന് ഫലം വന്ന ശേഷം സഖ്യചര്‍ച്ച ആകാമെന്നാണ് ജഗന്റെ നിലപാട് എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

യുപിഎക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടാനാണ് ശരത് പവാര്‍ ജഗനെ വിളിച്ചതെന്ന് ഡെക്കാള്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ ജഗന്റെ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

English summary
Sharad Pawar Calls Jagan Mohan Reddy for UPA; But Off line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X