എന്‍സിപിയില്‍ പവാറിന്റെ സമവായ ശ്രമം; ശശീന്ദ്രനെയും കാപ്പനെയും ദില്ലിയിലേക്ക് വിളിപ്പിച്ചു, വിട്ടുവീഴ്ചയില്ല
മുംബൈ: പാലാ സീറ്റ് വിഷയത്തില്‍ എല്‍ഡിഎഫില്‍ ഉടക്കി നില്ക്കുന്ന എന്‍സിപിയില്‍ ഐക്യം പുനസ്ഥാപിക്കന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ ശ്രമം. കേരളത്തിലെ പ്രമുഖരായ മൂന്ന് നേതാക്കളെയും അദ്ദേഹം ദില്ലിയിലേക്ക് വിളിപ്പിച്ചു. ഫെബ്രുവരി ഒന്നിന് ദില്ലിയില്‍ ചര്‍ച്ച നടക്കും. പാലാ എംഎല്‍എ മാണി സി കാപ്പനുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. മാണി സി കാപ്പന്, എകെ ശശീന്ദ്രന്, സംസ്ഥാന അധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍ എന്നിവരാണ് ദില്ലിയിലേക്ക് പോകുക. ഇടതു നേതാക്കളുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചുവെന്ന് മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു. സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് പവാര്‍ അറിയിച്ചതെന്ന് മാണി സി കാപ്പന് വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് സീറ്റ് വിഷയത്തില്‍ അന്തിമ ചര്‍ച്ചയാണ് നടക്കുക. അന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേലും പങ്കെടുക്കും. എല്‍ഡിഎഫില്‍ സീറ്റ് വിഷയത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ നടന്നിട്ടില്ല. കുട്ടനാട്ടില്‍ ഞാന്‍ മല്‍സരിക്കില്ല. തോമസ് ചാണ്ടിയുടെ സഹോദരന് പാര്‍ട്ടി നല്കിയ സീറ്റാണത്. അവിടെ പോയി ഞാന്‍ മല്‍സരിക്കില്ല. പാലായില്‍ മറ്റാരെങ്കിലും മല്‍സരിക്കുമ്പോള്‍ താനും അനുവദിക്കില്ല. കുട്ടനാട്ടില്‍ തോമസ് കെ തോമസിന്റെ പേര് തന്നെ പരിഗണിക്കണം എന്നാണ് തന്റെ നിലപാട്. എനിക്ക് പകരം മറ്റാരെയെങ്കിലും പവാര്‍ തീരുമാനിച്ചാല്‍ അവര്‍ മല്‍സരിക്കും. അന്തിമ തീരുമാനം പവാറിന്റേതാണെന്നും മാണി സി കാപ്പന് പറഞ്ഞു.
പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുത് എന്നാണ് മാണി സി കാപ്പനും പീതാംബരന് മാസ്റ്ററും പറയുന്നത്. ഇക്കാര്യം ശരദ് പവാര്‍ ശരിവെക്കുന്നു. പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായാല്‍ മുന്നണി വിടുന്നത് സംബന്ധിച്ചും ഇവര്‍ ആലോചിക്കുന്നു. അതേസമയം, എന്തുവന്നാലും എല്‍ഡിഎഫ് വിടില്ലെന്നാണ് എകെ ശശീന്ദ്രന് പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications