കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയില്‍ പവാറിന്റെ സമവായ ശ്രമം; ശശീന്ദ്രനെയും കാപ്പനെയും ദില്ലിയിലേക്ക് വിളിപ്പിച്ചു, വിട്ടുവീഴ്ചയില്ല

Google Oneindia Malayalam News

മുംബൈ: പാലാ സീറ്റ് വിഷയത്തില്‍ എല്‍ഡിഎഫില്‍ ഉടക്കി നില്‍ക്കുന്ന എന്‍സിപിയില്‍ ഐക്യം പുനസ്ഥാപിക്കന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ ശ്രമം. കേരളത്തിലെ പ്രമുഖരായ മൂന്ന് നേതാക്കളെയും അദ്ദേഹം ദില്ലിയിലേക്ക് വിളിപ്പിച്ചു. ഫെബ്രുവരി ഒന്നിന് ദില്ലിയില്‍ ചര്‍ച്ച നടക്കും. പാലാ എംഎല്‍എ മാണി സി കാപ്പനുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. മാണി സി കാപ്പന്‍, എകെ ശശീന്ദ്രന്‍, സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ എന്നിവരാണ് ദില്ലിയിലേക്ക് പോകുക. ഇടതു നേതാക്കളുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചുവെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് പവാര്‍ അറിയിച്ചതെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.

p

ഫെബ്രുവരി ഒന്നിന് സീറ്റ് വിഷയത്തില്‍ അന്തിമ ചര്‍ച്ചയാണ് നടക്കുക. അന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേലും പങ്കെടുക്കും. എല്‍ഡിഎഫില്‍ സീറ്റ് വിഷയത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ നടന്നിട്ടില്ല. കുട്ടനാട്ടില്‍ ഞാന്‍ മല്‍സരിക്കില്ല. തോമസ് ചാണ്ടിയുടെ സഹോദരന് പാര്‍ട്ടി നല്‍കിയ സീറ്റാണത്. അവിടെ പോയി ഞാന്‍ മല്‍സരിക്കില്ല. പാലായില്‍ മറ്റാരെങ്കിലും മല്‍സരിക്കുമ്പോള്‍ താനും അനുവദിക്കില്ല. കുട്ടനാട്ടില്‍ തോമസ് കെ തോമസിന്റെ പേര് തന്നെ പരിഗണിക്കണം എന്നാണ് തന്റെ നിലപാട്. എനിക്ക് പകരം മറ്റാരെയെങ്കിലും പവാര്‍ തീരുമാനിച്ചാല്‍ അവര്‍ മല്‍സരിക്കും. അന്തിമ തീരുമാനം പവാറിന്റേതാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷ

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുത് എന്നാണ് മാണി സി കാപ്പനും പീതാംബരന്‍ മാസ്റ്ററും പറയുന്നത്. ഇക്കാര്യം ശരദ് പവാര്‍ ശരിവെക്കുന്നു. പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായാല്‍ മുന്നണി വിടുന്നത് സംബന്ധിച്ചും ഇവര്‍ ആലോചിക്കുന്നു. അതേസമയം, എന്തുവന്നാലും എല്‍ഡിഎഫ് വിടില്ലെന്നാണ് എകെ ശശീന്ദ്രന്‍ പറയുന്നത്.

English summary
Sharad Pawar calls Kerala NCP leaders to Delhi for Talks about Controversial issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X