കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദിന്റെ ഓഫര്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ശരത് പവാര്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: 1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന രാം ജെഠ് മലാനിയുടെ വെളിപ്പെടുത്തല്‍ ശരിയായിരുന്നെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശരത് പവാര്‍. ദാവൂദ് കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍, കീഴടങ്ങലിന് മുന്നോട്ടുവെച്ച വ്യവസ്ഥ ഒരു സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാവ് രാം ജെഠ് മലാനിയുടെ വെളിപ്പെടുത്തല്‍ ശരിയാണ്. എന്നാല്‍, ഇന്ത്യയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്ത് പോലീസിന്റെ കസ്റ്റഡിയില്‍ വെക്കരുതെന്നും വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കണമെന്നുമായിരുന്നു ദാവൂവിന്റെ പ്രധാന വ്യവസ്ഥ. എന്നാല്‍, ഇത്രവും വലിയൊരു കുറ്റകൃത്യം ചെയ്ത ഒരു പ്രതിക്ക് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായ ആനുകൂല്യം നല്‍കാന്‍ താന്‍ തയ്യാറായില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.

dawood-ibrahim

ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയ്യായ ഛോട്ടാ ഷക്കീല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാരണമായത്. ലണ്ടനില്‍ വെച്ച് രാം ജെഠ് മലാനിയുമായി കൂടിക്കാഴ്ച നടത്തിയതായും എന്നാല്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി കീഴടങ്ങാനുള്ള തങ്ങളുടെ തീരുമാനം തള്ളുകയായിരുന്നു എന്നുമായിരുന്നു ഛോട്ടാ ഷക്കീല്‍ മാധ്യത്തോട് വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ ഛോട്ടാ ഷക്കീലുമായുള്ള കൂടിക്കാഴ്ച രാം ജെഠ് മലാനി സ്ഥിതീകരിച്ചു. എന്നാല്‍, അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരത് പവാര്‍ ആയിരുന്നു കീഴടങ്ങല്‍ വ്യവസ്ഥ തള്ളിയതെന്ന് അദ്ദേഹം പറഞ്ഞു. 1993ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. സ്‌ഫോടനത്തില്‍ 350 പേര്‍ മരിക്കുകയും 1200 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. പിന്നീട് പാക്കിസ്ഥാനിലേക്ക് കടന്ന ദാവൂദ് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

English summary
Sharad Pawar says Dawood's surrender offer was conditional
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X