കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ബംഗാളില്‍ നിന്ന് ഓടും, ചാണക്യ നീക്കവുമായി മമത, കോണ്‍ഗ്രസിനും റോള്‍, ബിജെപി ഞെട്ടും!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ അമിത് ഷാ വാലും ചുരുട്ടി ഓടുന്നത് കാണുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. വമ്പന്‍ നീക്കങ്ങളാണ് മമതാ ബാനര്‍ജി നടത്തുന്നത്. കഴിഞ്ഞ ദിവസം പവാറുമായി മമത കൂടിക്കാഴ്ച്ച നടത്തിയത് വെറുതെയല്ലെന്ന് നേതാക്കള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ അമിത് ഷായുടെ അധികാര സ്വപ്‌നങ്ങള്‍ തകര്‍ത്തത് പവാറായിരുന്നു. കൊല്‍ക്കത്തയിലെത്തി പവാര്‍ ജനുവരി മുതല്‍ തന്ത്രമൊരുക്കും. അതിന്റെ ഭാഗമായി വലിയ പദ്ധതികളാണ് മമതയ്ക്കുള്ളത്. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍ പലരും ഇതുമായി സഹകരിക്കും. പവാര്‍ ബിജെപി വിരുദ്ധ മുന്നണിക്കായി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.

പവാര്‍ ബംഗാളിലേക്ക്

പവാര്‍ ബംഗാളിലേക്ക്

അമിത് ഷായെ വീഴ്ത്താനുള്ള പ്ലാനിലാണ് ശരത് പവാര്‍. ജനുവരി ആദ്യ വാരം മമതയെ കാണാനായി കൊല്‍ക്കത്തയിലെത്തും പവാര്‍. കൊല്‍ക്കത്തില്‍ വമ്പനൊരു റാലിയെയും ഇവര്‍ അഭിസംബോധന ചെയ്യും. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പവാറിന്റെ ചാണക്യ തന്ത്രങ്ങള്‍ എപ്പോഴും പാഠപുസ്തകമാണ്. ഭൂരിപക്ഷം കിട്ടാതിരുന്നിട്ട് പോലും അമിത് ഷായെ മഹാരാഷ്ട്രയില്‍ മുട്ടുകുത്തിച്ച തന്ത്രം പവാറിനുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ ഒന്നടങ്കം പവാറിനെ വിളിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ തുടക്കമാണ് കൊല്‍ക്കത്തയില്‍ കാണാന്‍ പോകുന്നത്.

ബിജെപിയെ ഭയം

ബിജെപിയെ ഭയം

പ്രാദേശിക പാര്‍ട്ടികളില്‍ പലരും നേരത്തെ ബിജെപി പല തരത്തില്‍ പാര്‍ലമെന്റില്‍ സഹായിച്ചവരാണ്. എന്നാല്‍ ബിജെപി ഈ സഹായം നല്‍കിയവരെയൊക്കെ ഇല്ലാതാക്കാനുള്ള ഓട്ടത്തിലാണ്. കെ ചന്ദ്രശേഖര റാവു തെലങ്കാനയില്‍ തകര്‍ന്ന് തരിപ്പണമായി. ഒഡീഷയില്‍ നവീന്‍ പട്‌നായിക്ക് വലിയ ഭീഷണി ബിജെപിയില്‍ നിന്ന് നേരിടുന്നുണ്ട്. എംകെ സ്റ്റാലിനും ഇത്തരം ഭീഷണികള്‍ ചെറിയ തോതില്‍ വന്ന് തുടങ്ങിയിട്ടുണ്ട്. ഇവരെല്ലാം പവാറിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതിപക്ഷ നിരയിലേക്ക് ഇവര്‍ എത്താന്‍ തയ്യാറാണ്.

പവാര്‍ പണി തുടങ്ങി

പവാര്‍ പണി തുടങ്ങി

പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കമാണ് പവാറിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷത്തെ മൊത്തത്തില്‍ ഒന്നിപ്പിക്കാനാണ് പവാറിന്റെ ശ്രമം. നിതീഷ് കുമാറിന്റെ അനുഭവാണ് ചെറുപാര്‍ട്ടികള്‍ക്ക് മുന്നില്‍ പവാര്‍ ഉയര്‍ത്തി കാണിക്കുന്നത്. ഒരു സംസ്ഥാനത്ത് വളരാനായി ചെറു പാര്‍ട്ടികളെ ഉപയോഗിക്കുകയും, പിന്നീട് അത് ഉപയോഗിച്ച് വളരുന്നതുമാണ് ബിജെപിയുടെ രീതി. അപ്പോഴേക്കും പ്രാദേശിക പാര്‍ട്ടികള്‍ ദുര്‍ബലമായിട്ടുണ്ടാവും. ശിവസേനയും ജെഡിയുവും ഈ നീക്കത്തിന്റെ ഇരകളാണെന്ന് പവാര്‍ പറയുന്നു.

കോണ്‍ഗ്രസിനും റോള്‍

കോണ്‍ഗ്രസിനും റോള്‍

പവാറും മമതയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന് ഇതില്‍ റോളില്ല. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍, അമരീന്ദര്‍ സിംഗ്, എന്നിവര്‍ മമതയ്ക്ക് വേണ്ടി രംഗത്തിറങ്ങും. അതേസമയം കമല്‍നാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് പവാര്‍. യുപിയിലെ പ്രാദേശിക നേതാക്കള്‍ ഒഴിച്ചുള്ളവരുമായി പ്രതിപക്ഷം ബന്ധപ്പെട്ട് കഴിഞ്ഞു. എല്ലാ കക്ഷികളെയും ഒപ്പം കൂട്ടി ബിജെപിയെ ഞെട്ടിക്കാനാണ് പവാറിന്റെ നീക്കം. ഗാന്ധി കുടുംബത്തെ ഒപ്പം കൂട്ടിയാല്‍ വിശ്വാസ്യത നഷ്ടമാകുമെന്ന് പവാറിനറിയാം. അതാണ് ശക്തരായ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാത്രം തിരഞ്ഞെടുക്കാന്‍ കാരണം.

ഉപദേശം ഇങ്ങനെ

ഉപദേശം ഇങ്ങനെ

അമിത് ഷാ തുടര്‍ച്ചയായി കൊല്‍ക്കത്തയില്‍ എത്തുന്നതില്‍ ആശങ്കയൊന്നും വേണ്ടെന്നാണ് പവാറിന്റെ ഉപദേശം. എടുത്തു ചാടി പ്രതികരിക്കരുതെന്നും പവാര്‍ ഉപദേശിച്ചു. തന്റെ കുടുംബത്തില്‍ നിന്നുള്ള ആരും അധികാര കേന്ദ്രങ്ങളില്‍ ഉണ്ടാവില്ലെന്ന പൊതുപ്രഖ്യാപനവും മമത നടത്തും. പാര്‍ട്ടിയിലും അധികാരത്തിലും അനന്തരവനായ അഭിഷേക് ബാനര്‍ജിയുടെ സ്വാധീനം വര്‍ധിക്കുന്നത് ചൂണ്ടിക്കാണിച്ച് അമിത് ഷാ നടത്തുന്ന കുടുംബ വാഴ്ച്ചാ ആരോപണത്തെ പൊളിക്കാനാണ് ഈ നീക്കം. ഇത് രണ്ടും പവാറിന്റെ ഉപദേശങ്ങളാണ്.

എന്‍സിപിയുടെ റോള്‍ മാറുന്നു

എന്‍സിപിയുടെ റോള്‍ മാറുന്നു

പവാര്‍ യുപിഎ അധ്യക്ഷ സ്ഥാനം തന്നെയാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതില്‍ താല്‍പര്യമില്ല. അടുത്ത അധ്യക്ഷന്‍ ആരാണെന്ന കാര്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ആശങ്ക. ഈ സാഹചര്യത്തില്‍ പവാര്‍ ആ റോള്‍ ഏറ്റെടുത്താല്‍ മറ്റ് കക്ഷികളൊക്കെ യുപിഎയുടെ ഭാഗമാകും. കാരണം പവാറിന് ഇപ്പോള്‍ വിശ്വാസ്യതയുണ്ട്. അമിത് ഷായെ നേരിടാന്‍ കെല്‍പ്പുള്ള ഒരേയൊരു നേതാവെന്നാണ് മമത അടക്കമുള്ളവര്‍ പവാറിനെ വിളിക്കുന്നത്.

രാഹുല്‍ തീര്‍ന്നു

രാഹുല്‍ തീര്‍ന്നു

പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഗാന്ധിയെ ആരും ഗൗരവത്തോടെ കാണുന്നില്ല. കോണ്‍ഗ്രസ് അവരുടെ കരുത്തിനെ വിലകൂട്ടി കാണുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ദുര്‍ബലമാണ്. മഹാരാഷ്ട്രയില്‍ മൂന്നാമത്തെ പാര്‍ട്ടിയായ അതേ കരുത്ത് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. അവര്‍ സഖ്യത്തെ നിയന്ത്രിക്കണമെങ്കില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ തുടങ്ങണം. അതിന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. യുപിഎ അധ്യക്ഷ സ്ഥാനം രാഹുലിന് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ബംഗാളില്‍ ബിജെപിയെ പൂട്ടിക്കെട്ടിക്കാന്‍ പവാറിന് സാധിച്ചാല്‍ അത് ബിജെപിക്കും കോണ്‍ഗ്രസിനും വലിയ വെല്ലുവിളിയായി മാറും.

English summary
sharad pawar gave advice to mamata banerjee, bjp have worries on his moves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X