കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ നിന്ന് മഹാരാഷ്ട്രയെ കൈപിടിച്ചുയര്‍ത്താന്‍ ശരദ് പവാര്‍; നിര്‍ണ്ണായക കൂടികാഴ്ച്ച; തീരുമാനം

Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂര്‍ണ്ണമായും അടച്ചിട്ട മഹാരാഷ്ട്ര വലിയൊരു സാമ്പത്തിക ആരോഗ്യ പ്രതിസന്ധിയെ കൂടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

പ്രതിസന്ധി മറികടക്കുന്നതിനായി മഹാരാഷ്ട്രക്ക് പ്രത്യേകം സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒന്നില്‍ കൂടുതല്‍ തവണ കത്തയച്ചിരുന്നു. പിന്നാലെ കൊവിഡ്-19 പ്രതിസന്ധി സൃഷ്ടിച്ച വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തിയിരിക്കുകയാണ് ശരദ് പവാര്‍.

കൂടികാഴ്ച്ച

കൂടികാഴ്ച്ച

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്കഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പവാറും തമ്മില്‍ കൂടികാഴ്ച്ച നടത്തി. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്നതിനാവശ്യമായി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ഗങ്ങള്‍ ഇവരുവരും ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ കൈകൊള്ളുകയുമായിരുന്നു.

നിക്ഷേപം

നിക്ഷേപം

പ്രധാനമായും സംസ്ഥാനത്തെ ഗതാഗതം, വിദ്യഭ്യാസം, കാര്‍ഷിക-വ്യാവസായിക മേഖല തുടങ്ങിയ അത്യധികം പ്രധാനപ്പെട്ട മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ ശരദ് പവാര്‍ മുന്നോട്ട് വെച്ചു. സംസ്ഥാനത്ത് പുതിയ തൊഴിലസവരങ്ങള്‍ സൃഷ്ടിച്ച വ്യവസായ മേഖലയിലുള്ളവരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പദ്ധതികള്‍ ആവശ്യമാണെന്നും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ സ്വീകരിക്കണമെന്നും പവാര്‍ നിര്‍ദേശിച്ചു.

തൊഴിലാളികളില്ല

തൊഴിലാളികളില്ല

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നടപടികളൊന്നും പര്യാപ്തമല്ല. തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് കുടിയേറിയതോടെ ഫാക്ടറിളില്‍ ആവശ്യമായ തൊഴിലാളികള്‍ ഇല്ലയെന്നത് വലിയൊരു വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നുണ്ട്. അവരുടെ തിരിച്ചുവരവിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും കൂടികാഴ്ച്ചയില്‍ നിര്‍ണ്ണായക ചര്‍ച്ചയായി.

 മന്ത്രിമാര്‍ ഓഫീസുകളിലേക്ക്

മന്ത്രിമാര്‍ ഓഫീസുകളിലേക്ക്

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതും, സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളും ഇരുവരും കൂടിയാലോചിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരും ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളില്‍ ഹാജരാവുന്നത് സംസ്ഥാനത്തെ സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന പൊതുജന വിശ്വാസം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും ഇതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും ശരദ് പവാര്‍ നിര്‍ദേശിച്ചു.

 ഗതാഗത സൗകര്യം

ഗതാഗത സൗകര്യം

സംസ്ഥാനത്തെ ഗതാഗത സൗകര്യം പുനസ്ഥാപിക്കുന്നതനെക്കുറിച്ചും ശരദ് പവാര്‍ പറഞ്ഞു. ക്രമേണ സംസ്ഥാനത്തെ വ്യോമ, റെയില്‍ ഗതാഗത സൗകര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും ശുചിത്വം പാലിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിന് അവബോധ പരിപാടി സംഘടിപ്പിക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു.

ദേവേന്ദ്ര ഫഡ്‌നാവിസ്

ദേവേന്ദ്ര ഫഡ്‌നാവിസ്

സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശരദ് പവാര്‍ മോദിക്ക് കത്തയച്ചതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു.
കേന്ദ്രത്തോട് പവാര്‍ ആവശ്യപ്പെട്ട അതേ പാക്കേജ് മഹാരാഷ്ട്രസര്‍ക്കാരും പ്രഖ്യാപിക്കണമെന്നാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ആവശ്യം.

 കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ഇതിന് ഫഡ്‌നാവിസിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
കൊറോണ പ്രതിരോധത്തിനായി പ്രാദേശിക വികസന ഫണ്ട് പിഎം കെയറിലേക്ക് നല്‍കിയ ബിജെപി എംഎല്‍എമാര്‍ അതേതുക എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നില്ലായെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്.

English summary
Sharad Pawar Meeting With Uddhav Thackeray to discuss the Covid-19 Crisis in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X