കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുസ്തിക്കാരന്‍ ഇന്ന് കോണ്‍ഗ്രസിലും നാളെ ബിജെപിയിലുമാണോ? ഫട്‌നാവിസിനെ ട്രോളി പവാര്‍!!

Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഗുസ്തിക്കാരന്‍ പരാമര്‍ശത്തെ പരിഹസിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. എന്ത് തരം ഗുസ്തിക്കാരനാണ് നിങ്ങള്‍ ഉള്ളതെന്ന് പവാര്‍ ചോദിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി ക്ഷയിച്ച് വരികയാണെന്നും, ബിജെപി സഖ്യത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷ നിരയില്‍ ഗുസ്തിക്കാരേ ഇല്ലാത്ത അവസ്ഥയാണെന്നും ഫട്‌നാവിസ് പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് പവാര്‍ നല്‍കിയത്.

1

എനിക്ക് മുഖ്യമന്ത്രി ഫട്‌നാവിസിനോട് ചോദിക്കാനുള്ള എന്ത് തരം ഗുസ്തിക്കാരനാണ് നിങ്ങള്‍ക്കുള്ളതെന്നാണ്. കുറച്ച് ദിവസം മുമ്പ് അവര്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇപ്പോഴവര്‍ ബിജെപിയില്‍ ചേര്‍ന്നെന്നും പവാര്‍ പരിഹസിച്ചു. കോണ്‍ഗ്രസിന്റെ മുന്‍ നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീലിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു പവാറിന്റെ മറുപടി. ഹര്‍ഷവര്‍ധനാണ് പൂനെയിലെ ഇന്ദാപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെയാണ് പവാര്‍ പ്രചാരണവും നടത്തിയത്.

മഹാരാഷ്ട്രയില്‍ ഗുസ്തിക്കായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന താലിം എന്ന പദമാണ് പരിഹാസത്തിനായി പവാര്‍ ഉപയോഗിച്ചത്. മുഖ്യമന്ത്രി പറയുന്നത് അവര്‍ക്ക് എല്ലായിടത്തും ഗുസ്തിക്കാരുണ്ടെന്നാണ്. കുട്ടി, അവരെല്ലാം ഗുസ്തിക്കാര്‍ തന്നെയാണ്. എന്നാല്‍ എങ്ങനെയാണ് ഗുസ്തി പിടിക്കേണ്ടതെന്ന് അറിയില്ല. മഹാരാഷ്ട്ര റെസ്ലിംഗ് അസോസിയേഷന്റെ പ്രസിഡന്റായ എന്നോടാണ് ഇത്തരം വീരവാദങ്ങളൊക്കെ ഫട്‌നാവിസ് നടത്തുന്നതെന്നും പവാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണത്തിലുടനീളം എന്റെ പേരാണ് പറഞ്ഞത്. അവര്‍ ഉറങ്ങുമ്പോഴും ശരത് പവാര്‍ എന്നായിരിക്കും പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും പവാര്‍ പരിഹസിച്ചു. അമിത് ഷാ ചോദിക്കുന്നു ഞാന്‍ എന്താണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി ചെയ്തതെന്ന്. നിങ്ങളല്ലേ അധികാരത്തിലിരിക്കുന്നത്. മഹാരാഷ്ട്ര മുഴുവന്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് അറിയാം. ഞങ്ങള്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളിയിരുന്നു. ഞങ്ങളാണ് ബിസിനസ് മേഖല ശക്തമാക്കിയത്. അമിത് ഷായെ അഞ്ച് വര്‍ഷം മുമ്പ് ആര്‍ക്കെങ്കിലും അറിയുമായിരുന്നോ. മോദി ്മുഖ്യമന്ത്രിയായപ്പോള്‍ കൂടെ പോയ ആളായ ഷാ. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഇത് തന്നെ തുടര്‍ന്നെന്നും പവാര്‍ പറഞ്ഞു.

English summary
sharat pawar mocks devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X