കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി ദേശീയ സഖ്യമില്ലെന്ന് എന്‍സിപി.... സംസ്ഥാന തലം വേണ്ടെന്ന് എസ്പി!!

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ മഹാസഖ്യം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സഖ്യം രൂപീകരിക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തിലുള്ളത് കൊണ്ട് നേട്ടം അവര്‍ക്കായിരിക്കുമോ എന്നാണ് എല്ലാ പാര്‍ട്ടികളും ഭയപ്പെടുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഇപ്പോള്‍ എന്‍സിപി തുറന്നടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ദേശീയ തലത്തില്‍ എന്‍സിപിയുടെ ഈ നിലപാട് ഭയപ്പെടുത്തുന്നതാണ്. എസ്പിയും ബിഎസ്പിയും ഇതേ നയമാണ് സ്വീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസുമായി 2019ല്‍ സഖ്യമേ വേണ്ടെന്ന നിലപാടാണ് എസ്പി സ്വീകരിച്ചത്. മായാവതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിനുള്ള അമിത പ്രാധാന്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രശ്‌നം മുഴുവന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് നേരിടുന്നത്.

പവാറിന്റെ നിലപാട്

പവാറിന്റെ നിലപാട്

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് എന്‍സിപി ഇല്ലെന്ന് അധ്യക്ഷന്‍ ശരത് പവാറാണ് വ്യക്തമാക്കിയത്. അതേസമയം സംസ്ഥാന തലത്തിലുള്ള സഖ്യമാവാമെന്ന് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ സഖ്യം സംബന്ധിച്ച് ഇപ്പോഴും അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസ് വലിയ തോല്‍വി വഴങ്ങും.

പ്രാദേശിക സഖ്യങ്ങള്‍

പ്രാദേശിക സഖ്യങ്ങള്‍

ഓരോ സംസ്ഥാനത്തും പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ മാത്രമേ ബിജെപിയെ വീഴ്ത്താന്‍ സാധിക്കൂവെന്നും പവാര്‍ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ സഖ്യത്തെ കുറിച്ചാണ് പവാര്‍ സൂചിപ്പിച്ചത്. അതേസമയം മഹാസഖ്യം ഡിസംബര്‍ പത്തിന് നടക്കുന്ന യോഗത്തില്‍ വച്ച് തീരുമാനിക്കുമെന്ന് പവാര്‍ പറയുന്നു. അതേ യോഗത്തില്‍ വെച്ച് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടുകളെ കുറിച്ചും ചര്‍ച്ച ചെയ്യും. ബിജെപിയെ പ്രതിരോധിക്കാന്‍ ക്രമക്കേട് തടയേണ്ടത് അത്യാവശ്യമാണെന്ന് പവാര്‍ പറയുന്നു.

എസ്പിയും രംഗത്ത്

എസ്പിയും രംഗത്ത്

സമാജ്‌വാദി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെങ്കിലും പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകമാണ് ഇത്തവണ പുതിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസുമായി ഗുജറാത്തില്‍ യാതൊരു സഖ്യവമില്ലെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് അഞ്ച് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് കാലുവാരിയെന്ന് സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്ര യാദവ് പറയുന്നു.

കോണ്‍ഗ്രസ് പിന്തുണച്ചില്ല

കോണ്‍ഗ്രസ് പിന്തുണച്ചില്ല

ചോര്‍യാസി, സയാജിഗഞ്ച്, ജംജോധ്പൂര്‍, ബുജ്, കപട് വാച്ച് എന്നിവിടങ്ങളിലാണ് എസ്പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ പിന്തുണച്ചില്ല. അതോടെ എസ്പി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും ചെയ്തു. അതേസമയം ശങ്കര്‍ സിംഗ് വഗേല സംസ്ഥാനത്ത് ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനോട് യോജിപ്പില്ലെന്നാണ് എസ്പി സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് അവര്‍ക്ക് ശക്തിയുള്ള സ്ഥലത്ത് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവുന്നില്ലെന്ന് എസ്പി ആരോപിക്കുന്നു.

2019 കഠിനമാവും

2019 കഠിനമാവും

കോണ്‍ഗ്രസിന് 2019 തിരഞ്ഞെടുപ്പ് കഠിനമാകുമെന്നാണ് വ്യക്തമാകുന്നത്. എസ്പി കൈവിട്ടാല്‍ ദളിത് വോട്ടുകള്‍ വലിയ രീതിയില്‍ കോണ്‍ഗ്രസിന് നഷ്ടമാവും. മറ്റൊന്ന് മഹാസഖ്യത്തിലെ നേതാക്കള്‍ക്ക് കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തുന്നതില്‍ താല്‍പര്യമില്ലെന്നാണ്. ദക്ഷിണേന്ത്യയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ശക്തമായ പിന്തുണ ലഭിച്ചിരിക്കുന്നത്. മമത അടക്കമുള്ളവരുടെ പിന്തുണ ഇതുവരെ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അതേസമയം സോണിയാ ഗാന്ധി നേരിട്ട് രംഗത്തിറങ്ങിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

കാനഡ സൗദിയുമായുള്ള പ്രതിരോധ കരാര്‍ അവസാനിപ്പിച്ചേക്കും.... യുഎസ്സിനെ കൂട്ടുപിടിക്കാന്‍ സൗദികാനഡ സൗദിയുമായുള്ള പ്രതിരോധ കരാര്‍ അവസാനിപ്പിച്ചേക്കും.... യുഎസ്സിനെ കൂട്ടുപിടിക്കാന്‍ സൗദി

ഡബ്ല്യുസിസിയുടെ പരാതി ചര്‍ച്ച ചെയ്തില്ല, നടിമാര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍ഡബ്ല്യുസിസിയുടെ പരാതി ചര്‍ച്ച ചെയ്തില്ല, നടിമാര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍

English summary
sharad pawar on oppositions 2019 strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X