Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഞ്ച് പൊട്ടി എന്‍സിപി പ്രവര്‍ത്തകര്‍; കൂട്ടരാജിക്ക് എംഎല്‍എമാര്‍... ശരദ് പവാറിന്റെ രാജി അപ്രതീക്ഷിതം

മുംബൈ: അപ്രതീക്ഷിതമായിട്ടാണ് എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചത്. ഇത് കേട്ട നേതാക്കളും പ്രവര്‍ത്തകരും ഞെട്ടിത്തരിച്ചുപോയി. അവര്‍ പവാറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു. സദസ്സില്‍ നിന്ന് പലരും വേദിക്ക് അടുത്തേക്ക് വന്നു. ഉടനെ അജിത് പവാര്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ മുങ്ങുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് എന്‍സിപി അധ്യക്ഷ പദവി രാജിവയ്ക്കുകയാണെന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചത്. അടുത്ത നേതാവ് ആര് എന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാന്‍ അജിത് പവാറും ഇക്കാര്യം ആവര്‍ത്തിച്ചു. രാജി വയ്ക്കുന്ന കാര്യം ശരദ് പവാര്‍ ആരോടും ആലോചിച്ചില്ലെന്ന് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.

a

രാജിവച്ചെങ്കിലും രാഷ്ട്രീയ ജീവിതം തുടരുമെന്നാണ് ശരദ് പവാര്‍ പറയുന്നത്. ഇനിയും മൂന്ന് വര്‍ഷം രാജ്യസഭാ കാലാവധിയുണ്ട്. ശേഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. വരുന്ന മൂന്ന് വര്‍ഷം മഹാരാഷ്ട്രയ്ക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കും. കൂടുതല്‍ ഉത്തരവാദിത്തം ഏല്‍ക്കില്ല. 1960 മെയ് ഒന്നിന് തുടങ്ങിയതാണ് രാഷ്ട്രീയ ജീവിതം. ഈ സാഹചര്യത്തില്‍ ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയാന്‍ തീരുമാനിക്കുകയാണ്- ശരദ് പവാര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചു.

തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്ന വേളയിലാണ് ശരദ് പവാറിന്റെ രാജി പ്രഖ്യാപനമുണ്ടായത്. മുതിര്‍ന്ന നേതാക്കളുടെ കമ്മിറ്റി ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. പ്രഫുല്‍ പട്ടേല്‍, പിസി ചാക്കോ, സുനില്‍ തത്കറെ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ് തുടങ്ങി നിരവധി നേതാക്കളുടെ പേര് എടുത്തു പറഞ്ഞ പവാര്‍ ഇവരെല്ലാം നമുക്ക് മുന്നിലുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

രാജി പ്രഖ്യാപിച്ച പിന്നാലെ സദസ് മൊത്തം ഇളകി. പവാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അജിത് പവാര്‍ പോഡിയത്തിന് അടുത്തെത്തി. എല്ലാവരും സമാധാനപരമായി ഇരിക്കണമെന്നും പ്രവര്‍ത്തകരുടെ വികാരം ശരദ് പവാര്‍ മാനിക്കുമെന്നും പറഞ്ഞു. പാര്‍ട്ടി കമ്മിറ്റി ഭാവികാര്യം തീരുമാനിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞിട്ടുണ്ട്. ഉചിതമായ തീരുമാനം വരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

ശരദ് പവാര്‍ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു. വിരമിക്കല്‍ തീരുമാനം പിന്‍ലിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് ഷിര്‍സത്ത് പ്രതികരിച്ചു. പവാര്‍ ഇല്ലെങ്കില്‍ എംപിമാരും എംഎല്‍എമാരും രാജിവയ്ക്കുമെന്ന് എന്‍സിപി എംഎല്‍എ അനില്‍ പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ആത്മാവാണ് പവാര്‍ എന്ന് ശിവസേന നേതാവ്‌സഞ്ജയ് റാവത്ത് പ്രതികരിച്ചു.

പവാര്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്ന് മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എന്‍സിപി എംഎല്‍എയുമായ സര്‍ഹാരി സിര്‍വാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ മറ്റു എംഎല്‍എമാരായ ദിലീപ് പാട്ടീല്‍, ഹസന്‍ മുഷറഫ്, സുനില്‍ തത്കറെ എന്നിവരും ഇതേ വികാരം പങ്കുവച്ചു. ശരദ് പവാറിന് കീഴില്‍ തന്നെ എന്‍സിപി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് അജിത് പവാര്‍ പറഞ്ഞു.

പവാര്‍ രാഷ്്ട്രീയം വിടുന്നില്ല. എന്‍സിപിക്ക് പുതിയ നേതാവ് വേണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. പുതിയ നേതാവ് വരും. അദ്ദേഹം പവാറിന് കീഴിലായിരിക്കും. പവാറിന്റെ പത്‌നിയുമായി ഞാന്‍ സംസാരിച്ചു. പവാര്‍ തീരുമാനം മാറ്റില്ലന്ന് അവര്‍ പറഞ്ഞു. എന്‍സിപിയുടെ മാര്‍ഗദര്‍ശിയായി പവാര്‍ തുടരും. അദ്ദേഹത്തിന് കീഴില്‍ പാര്‍ട്ടി അണിനിരക്കുമെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+