കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ മോദിയെ പിന്തുണച്ചില്ല: റഫാലില്‍ ശരദ് പവാര്‍, അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി സമിതി വേണം

ഞാന്‍ മോദിയെ പിന്തുണച്ചില്ല: റഫാലില്‍ ശരദ് പവാര്‍, അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി സമിതി വേണം

  • By Desk
Google Oneindia Malayalam News

മുംബൈ: റഫാല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് ശരദ് പവാര്‍. റഫാല്‍ കരാറില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി കമ്മറ്റി രൂപീകരിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നാണ് ശരദ് പവാര്‍ വ്യക്തമാക്കിയത്. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ബീഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. അല്ലാതെ മോദിയെ പിന്തുണച്ചിട്ടില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

<strong>മധ്യപ്രദേശില്‍ ഗോ മന്ത്രാലയവുമായി ശിവരാജ് സിംഗ്... കോണ്‍ഗ്രസിനെ നേരിടാനുള്ള പുതു തന്ത്രം!!</strong>മധ്യപ്രദേശില്‍ ഗോ മന്ത്രാലയവുമായി ശിവരാജ് സിംഗ്... കോണ്‍ഗ്രസിനെ നേരിടാനുള്ള പുതു തന്ത്രം!!

 സംയുക്ത പാര്‍ലമെന്റ് കമ്മറ്റി

സംയുക്ത പാര്‍ലമെന്റ് കമ്മറ്റി

റഫാല്‍ കരാറിന്റെ വിലയെക്കുറിച്ച് പറയൂ. 2013ല്‍ യുപിഎ സര്‍ക്കാര്‍ റഫാല്‍ കരാറിന് ധാരണയിലെത്തുമ്പോള്‍ ഒരു റഫാല്‍ ജെറ്റ് വിമാനത്തിന്റെ വില 650 കോടിയായിരുന്നു. എന്നാല്‍ മോദി ഒരു റഫാല്‍ ജെറ്റ് 1600 കോടി രൂപയ്ക്കാണ് വാങ്ങുന്നത്. റഫാല്‍ കരാറില്‍ ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി കമ്മീഷനെ നിയമിക്കാനും രേഖകള്‍ കൈമാറാനും പവാര്‍ ആവശ്യപ്പെടുന്നു. റഫാല്‍ വിവാദത്തില്‍ ശരദ് പവാര്‍ മോദിയെ പിന്തുണച്ചതോടെ പാര്‍ട്ടി നേതാവ് താരിഖ് അന്‍വറും പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീമും പാര്‍ട്ടി വിട്ടിരുന്നു. പവാറിന്റെ പ്രസ്താവന പ്രതിപക്ഷത്തിന്റെ ശബ്ദത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ട് ദിവസത്തിന് ശേഷം അന്‍വര്‍ രാജിവെക്കുന്നത്. പാര്‍ട്ടി നേതാവിന് പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറത്തേക്ക രാജ്യ താല്‍പ്പര്യങ്ങളുണ്ടെന്നാണ് പവാറിന്റെ പ്രസ്താവനയെ അമിത് ഷാ വിശേഷിപ്പിച്ചത്.

 സര്‍ക്കാരിന് നഷ്ടപ്പെടാനൊന്നുമില്ല!

സര്‍ക്കാരിന് നഷ്ടപ്പെടാനൊന്നുമില്ല!

വ്യക്തിപരമായി ജനങ്ങള്‍ക്ക് മോദിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്ന് പവാര്‍ ടിവി ചാനലിനോട് പ്രതികരിച്ചിരുന്നു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ പങ്കുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ശരിയല്ല. റഫാല്‍ ജെറ്റ് വിമാനത്തിന്റെ വില വെളിപ്പെടുത്തുന്നതുകൊണ്ട് സര്‍ക്കാരിന് യാതൊരു നഷ്ടവും വരാനില്ലെന്നും പവാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ശരദ് പവാറിന്റെ റഫാല്‍ കരാറിനെക്കുറിച്ചുള്ള പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാക്കിയതിന് പിന്നാലെയാണ് ശരദ് പവാര്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തുന്നത്.

കോണ്‍ഗ്രസിന്റെ ആവശ്യം ഒന്ന് മാത്രം

കോണ്‍ഗ്രസിന്റെ ആവശ്യം ഒന്ന് മാത്രം

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് കരാര്‍ നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി കരാറില്‍ വ്യക്തിപരമായി കരാറില്‍ മാറ്റം വരുത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിനെ തഴഞ്ഞ സര്‍ക്കാര്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനാണ് കരാര്‍ നല്‍കിയത്. കരാറിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയ്ക്ക് രൂപം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

 മോദിക്ക് ക്ലീന്‍ ചിറ്റില്ല!!

മോദിക്ക് ക്ലീന്‍ ചിറ്റില്ല!!

എന്‍സിപി തലവന്‍ ശരദ് പവാര്‍ റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രത്തോട് റഫാല്‍ ജെറ്റിന്റെ വില വെളിപ്പെടുത്താനാണ് എന്‍സിപി ആവശ്യപ്പെട്ടതെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കിയിരുന്നു. കരാറിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയെ നിയമിക്കാനും എന്‍സിപി ആവശ്യപ്പെട്ടിരുന്നു.

English summary
Sharad Pawar Says Never Supported Modi, Backs Congress Demand for JPC to Probe Rafale Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X