കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1962 ഓര്‍മ വേണം.... രാഹുലിനെതിരെ ശരത് പവാര്‍, ദേശീയ സുരക്ഷ ഒരിക്കലും രാഷ്ട്രീയമാകരുത്!!

Google Oneindia Malayalam News

മുംബൈ: ലഡാക്കിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കുത്തി ശരത് പവാര്‍. ദേശീയ സുരക്ഷ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്ന് പവാര്‍ പറഞ്ഞു. 1962ല്‍ ചൈനയുമായുണ്ടായ യുദ്ധം നാം മറക്കരുത്. അന്ന് 45000 ചതുരശ്ര അടി ഇന്ത്യന്‍ ഭൂമിയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് മറക്കരുതെന്നും പവാര്‍ ഓര്‍മിപ്പിച്ചു. ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു പവാറിന്റെ മറുപടി. അതേസമയം നേരത്തെ സര്‍വകക്ഷി യോഗത്തിലും സര്‍ക്കാര്‍ വിമര്‍ശനം സോണിയ നടത്തിയപ്പോള്‍ അതിനെ തടയാന്‍ പവാര്‍ ശ്രമിച്ചിരുന്നു.

1

പവാറിന്റെ പുതിയ പ്രകോപനം മഹാരാഷ്ട്ര സഖ്യത്തിലും വിള്ളലുണ്ടാക്കുന്നതാണ്. അതേസമയം പവാര്‍ രാഹുലിനെതിരെ തുറന്ന ആക്രമണമാണ് നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നുണ്ട്. മോദി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് മുന്നില്‍ അടിയറ വെച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഗാല്‍വാന്‍ വാലിയിലെ സംഘര്‍ഷം പ്രതിരോധ മന്ത്രിയുടെ പരാജയമായി മുദ്ര കുത്താന്‍ പാടില്ലെന്ന് പവാര്‍ പറഞ്ഞു. അവിടെ ഇന്ത്യന്‍ സൈനികര്‍ ജാഗ്രതയോടെ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. വളരെ വൈകാരികമായ വിഷയമാണ് ഇതെന്നും പവാര്‍ പറഞ്ഞു.

ഗാല്‍വാന്‍ വാലിയില്‍ ചൈനയാണ് പ്രകോപനപരമായ സമീപനം സ്വീകരിച്ചതെന്നും പവാര്‍ പറഞ്ഞു. ഇന്ത്യ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് ഗാല്‍വാന്‍ വാലിയില്‍ റോഡുകള്‍ നിര്‍മിക്കുന്നുണ്ടെന്നും, അതിലൂടെ കൂടുതല്‍ ആശയവിനിമയം സാധ്യമാകുമെന്നും പവാര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അവര്‍ നമ്മുടെ റോഡ് പണി തടയാന്‍ നോക്കിയതാണ്. ഇന്ത്യന്‍ സൈനികരെ അവര്‍ കായികമായി നേരിട്ടു. അത് ആരുടെയും പരാജയമല്ല. നിങ്ങള്‍ പട്രോളിംഗ് നടത്തുമ്പോള്‍ ആരെങ്കിലും വന്നാല്‍, അത് പ്രതിരോധത്തിന്റെ പരാജയമായി കാണാനാവില്ല. ആര് വേണമെങ്കിലും അത്തരത്തില്‍ എത്താം. ദില്ലിയില്‍ ഇരിക്കുന്ന പ്രതിരോധ മന്ത്രിയുടെ വീഴ്ച്ചയാണ് അതെന്ന് പറയാനാവില്ലെന്നും പവാര്‍ വ്യക്തമാക്കി.

ചൈന അന്ന് പിടിച്ചെടുത്ത ഭൂമി ഇപ്പോഴും അവരുടെ കൈവശമാണ്. ഇപ്പോള്‍ അവര്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല. ഞാനൊരു ആരോപണം ഉന്നയിക്കുമ്പോള്‍, മുമ്പ് ഞാന്‍ അധികാരത്തിരിക്കുമ്പോഴുള്ള കാര്യം കൂടി ഓര്‍ക്കണം. അന്ന് ഇത്രയും വലിയൊരു മേഖല അവര്‍ പിടിച്ചെടുത്ത കാര്യം അവഗണിക്കാനാവാത്തതാണ്. അത് ദേശീയ സുരക്ഷാ വിഷയമാണ്. അക്കാര്യം ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതേസമയം ഇന്ധന വില വര്‍ധനവില്‍ അദ്ദേഹം കേന്ദ്രത്തിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇത്രയധികം വില ഉയര്‍ന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

English summary
sharad pawar says remember 1962, criticise rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X