കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ കരിയര്‍ തുടങ്ങിയത്! വിമര്‍ശകരുടെ വായടപ്പിച്ച് ശരദ് പവാര്‍

  • By
Google Oneindia Malayalam News

ഇന്ത്യ-പാക് ലോക കപ്പ് മത്സരത്തില്‍ നിന്നും പിന്‍മാറരുതെന്നായിരുന്നു കഴിഞ്ഞ ദിവസം സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിനെ വിമര്‍ശിച്ച് രംഗത്തെ.. എന്നാല്‍ സച്ചിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ മുന്‍ അധ്യക്ഷനും എന്‍സിപി അധ്യക്ഷനുമായ ശരത് പവാര്‍.

sachinsharad-1551006142

സച്ചിന്‍ 15ാം വയസില്‍ തന്‍റെ കരിയര്‍ തുടങ്ങിയത് തന്നെ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണെന്ന കാര്യം മറക്കരുതെന്ന് ശരദ് പവാര്‍ പറഞ്ഞു. സച്ചിന്‍ ഭാരതരത്‌ന ജേതാവും സുനില്‍ ഗവാസ്‌കര്‍ രാജ്യത്തിന് അഭിമാനം നേടിത്തന്ന മറ്റൊരു ക്രിക്കറ്റ് കളിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ളിയില്‍ നടന്ന എന്‍സിപി-കോണ്‍ഗ്രസ് യോഗത്തിലായിരുന്നു പവാര്‍ ഇക്കാര്യം പറഞ്ഞത്.

പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ഭജന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചത്. ബിസിസിഐയിലെ ഒരു വിഭാഗവും ഇതിന് പിന്തുണ നല്‍കിയിരുന്നു.എന്നാല്‍
മത്സരം ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യ പാകിസ്താന് രണ്ടു പോയിന്‍റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പര്യമില്ല. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണം. അതിനുള്ള സമയമാണിതെന്നും തീരുമാനം വ്യക്തിപരമാണെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

English summary
Sharad Pawar slams those questioning Sachin Tendulkar’s nationalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X