'നല്ല കാര്യം... പക്ഷെ പറഞ്ഞാല്‍ മാത്രം പോര... ചെയ്ത് കാണിക്കണം'; ഭാഗവതിനോട് പവാര്‍
മുംബൈ: ജാതി വ്യവസ്ഥ അവസാനിപ്പിക്കണം എന്ന് ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനയെ പിന്തുണച്ച് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ഈ വിഷയത്തില്‍ ധീരമായ നിലപാട് ആണ് മോഹന്‍ ഭാഗവത് സ്വീകരിച്ചത് എന്നും അതിന് അദ്ദേഹത്തെ പ്രശംസിക്കുന്നതായും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യത്തില്‍ വരുത്തണം, ഒരു വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നത് അല്ല പരിഹാരം. അത് ഫലപ്രദമായി പ്രാബല്യത്തില്‍ വരണം എന്നും ശരദ് പവാര്‍ പറഞ്ഞു. സമൂഹത്തിലെ വലിയൊരു വിഭാഗം ഇത്തരം വിവേചനം മൂലം ദുരിതം അനുഭവിച്ചു. അത്തരം വിവേചനത്തിന് ഉത്തരവാദികളായവര്‍ അത് ഇല്ലാതാക്കണം എന്ന് തിരിച്ചറിയുന്നത് നല്ല കാര്യമാണ് എന്നും ശരദ് പവാര്‍ പറഞ്ഞു.

സമൂഹത്തിലെ ഈ വിഭാഗങ്ങളോട് നമ്മള് യഥാര്‍ത്ഥത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം എന്നും ശരദ് പവാര്‍ പറഞ്ഞു. സമൂഹത്തിനുള്ളില്‍ വിവേചനത്തിലേക്ക് നയിക്കുന്ന ജാതി വ്യവസ്ഥ അവസാനിപ്പിക്കണം എന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.

വെള്ളിയാഴ്ച നാഗ്പൂരില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു ആര് എസ് എസ് മേധാവിയുടെ പരാമര്‍ശം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജാതി വ്യവസ്ഥയ്ക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് മോഹന്‍ ഭാവത് പറഞ്ഞിരുന്നു.

ഇന്ത്യന്‍ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമായി സാമൂഹിക സമത്വത്തിന് ഊന്നല്‍ നല്‍കണം എന്നും വാദിച്ചിരുന്നു. മുന്‍തലമുറകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നും ഭാഗവത് പറഞ്ഞിരുന്നു.

ആ തെറ്റുകള്‍ അംഗീകരിക്കാന്‍ നാം എന്തിനാണ് മടിക്കുന്നത് എന്നും ആ തെറ്റുകള്‍ അംഗീകരിക്കുന്നതിലൂടെ, നമ്മുടെ പൂര്‍വ്വികര്‍ താഴ്ന്നവരായി മാറുമെന്ന് വിചാരിച്ചാല്‍ അത് സംഭവിക്കില്ല എന്നും എല്ലാത്തിനുമുപരി, എല്ലാവരും മനുഷ്യരാണ് എന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞിരുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications