കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ശരദ് പവാര്‍; മോദിയുടെ എന്‍സിപി പുകഴ്ത്തലിന് പിന്നാലെ

Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്തി ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് മോദിയുമായി പവാര്‍ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

modipawar-

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പവാറിനേയും എന്‍സിപിയേയും പുകഴ്ത്തി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്‍റിന്‍റെ ചട്ടങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എന്‍സിപിയേയും ബിജെഡിയേയും കണ്ടു പഠിക്കണമെന്നായിരുന്നു രാജ്യസഭയില്‍ മോദി പറഞ്ഞത്. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

ശിവസേനയുമായി സഖ്യത്തില്‍ എത്തുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും ഇതുവരെ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടെ അന്തിമ കരട് പട്ടിക തയ്യാറാക്കിയിട്ടും കൂടുതല്‍ കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസും എന്‍സിപിയും. അതേസമയം ചര്‍ച്ചകള്‍ പുരോഗമിക്കവെ എന്‍സിപിയെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ ബിജെപി ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ശരദ് പവാറിന് രാഷ്ട്രപതി പദവിയാണ് ബിജെപി ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. മാത്രമല്ല കേന്ദ്രമന്ത്രി സഭയില്‍ അര്‍ഹമായ സ്ഥാനം എന്‍സിപിക്ക് നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. എന്നാല്‍ അനുകൂല പ്രതികരണമല്ല പവാര്‍ നടത്തിയിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് വീണ്ടും കൂടികാഴ്ച്ച നടത്തും. പൊതുമിനിമം പരിപാടി ഉള്‍പ്പെടെയുള്ളവയില്‍ വീണ്ടും ചര്‍ച്ച നടത്തും.

പടനയിക്കാന്‍ ഡികെ ശിവകുമാര്‍ എത്തി; ജീവന്‍മരണ പോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്പടനയിക്കാന്‍ ഡികെ ശിവകുമാര്‍ എത്തി; ജീവന്‍മരണ പോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

'മാവോയിസ്റ്റുകളുടെ മുസ്ളീം തീവ്രവാദ ബന്ധം മോഹനൻ മാസ്റ്ററുടെ ഭാവനയല്ല'

പോലീസ് മർദ്ദനം: ഷാഫി പറമ്പിലിന്റെ ചോര പുരണ്ട വസ്ത്രവുമായി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

English summary
Sharad Pawar to Meet PM Modi Today on Farmers Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X