Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ കാത്തിരുന്നു; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി

മുംബൈ: സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി നേതാവ് അജിത് പവാര്‍. ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി തയ്യാറായെങ്കിലും കോണ്‍ഗ്രസ് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നിലപാടില്‍ ശരദ് പവാര്‍ അസ്വസ്ഥനാണെന്ന് അജിത് പവാര്‍ പറയുന്നു.

Pawar

തിങ്കളാഴ്ച ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ രേഖാമൂലം നിലപാട് അറിയിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ കത്ത് കാത്ത് രാവിലെ 10 മണി മുതല്‍ വൈകീട്ട് 7.30 വരെ കാത്തിരുന്നു. എന്നാല്‍ ലഭിച്ചില്ലെന്നും അജിത് പവാര്‍ പറയുന്നു. അജിത് പവാറിന്റെ ഈ വാക്കുകള്‍ മുഖവിലക്കെടുത്താണ് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതത്രെ.

ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തിങ്കളാഴ്ച ക്ഷണിച്ചിരുന്നു. വൈകീട്ട് വരെ സമയം അനുവദിച്ചു. ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായി. കോണ്‍ഗ്രസിന്റെ പിന്തുണയും തേടി. എന്നാല്‍ കോണ്‍ഗ്രസ് കത്ത് നല്‍കിയില്ല. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്‍സിപിയും ശിവസേനയെ പിന്തുണച്ച് കത്ത് നല്‍കിയില്ല. കോണ്‍ഗ്രസാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നതെന്നും അജിത് പവാര്‍ കുറ്റപ്പെടുത്തി.

അതേസമയം, ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശരദ് പവാറുമായി ബന്ധപ്പെട്ടു. വീണ്ടും ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. ശേഷം പവാറുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലെക്ക് പ്രതിനിധികളെ അയച്ചു. അപ്പോഴേക്കും ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയും രാഷ്ട്രപതിയും അംഗീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+