കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി... 2019ല്‍ മത്സരിക്കാനില്ലെന്ന് പവാര്‍... കോണ്‍ഗ്രസിന് ആശങ്ക!!

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ ഒരുവശത്ത് രൂപീകരിച്ച് വരികയാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഗംഭീര പ്രകടനം കാഴ്ച്ച വെച്ച് ബിജെപിക്ക് അവര്‍ വെല്ലുവിളിയും ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി മഹാസഖ്യത്തെ കുറിച്ച് നല്ല വാര്‍ത്തകളല്ല വരുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനിടെ മറ്റൊരു തിരിച്ചടിയും മഹാസഖ്യത്തെ തേടിയെത്തിയിരിക്കുകയാണ്.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മത്സരിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ലാലു പ്രസാദ് യാദവ് പ്രചാരണത്തിനായി ഇറങ്ങില്ലെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സഖ്യത്തിന്റെ സാധ്യത തന്നെ എന്താവുമെന്ന് ഉറപ്പില്ല. രാഹുല്‍ ഗാന്ധി ഇവരുടെ പ്രതിച്ഛായ ഏറ്റവും നന്നായി ഉപയോഗിക്കുന്ന സമയമാണിത്. ഇവരില്ലെങ്കില്‍ നരേന്ദ്ര മോദിയെ പോലുള്ള പ്രബല നേതാവിന്റെ മുന്നേറ്റം തടയുക അസാധ്യമാണ്.

പവാര്‍ മത്സരിക്കുന്നില്ല

പവാര്‍ മത്സരിക്കുന്നില്ല

2019ല്‍ മഹാരാഷ്ട്രയിലും ബീഹാറിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി കൊടുക്കുമെന്ന് കരുതിയ നേതാവാണ് ശരത് പവാര്‍. പവാര്‍ വീണ്ടും മത്സരിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളിലും വ്യക്തമായിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കില്ലെന്ന് എന്‍സിപി നേതാവായ അജിത് ബപവാര്‍ അറിയിച്ചിരിക്കുകയാണ്. തന്റെ പേര് ഒരു സീറ്റില്‍ പോലും ചര്‍ച്ചയ്ക്ക് വരരുതെന്നും, ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പവാര്‍ അറിയിച്ചിട്ടുണ്ട്.

 പകരക്കാരന്‍ ആര്?

പകരക്കാരന്‍ ആര്?

പവാറിന് പകരക്കാരന്‍ ആരാണ് എന്നാണ് ഇനിയുള്ള ചോദ്യം. നേതാക്കളോട് പേരുകള്‍ നിര്‍ദേശിക്കാനാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ പാര്‍ത്ഥ് പവാറായിരിക്കും ആ സ്ഥാനത്തേക്ക് വരികയെന്നാണ് റിപ്പോര്‍ട്ട്. മാവല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി നേതാക്കളും കൂടി അംഗീകരിച്ച ശേഷം മാത്രമേ പാര്‍ത്ഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കൂ. പവാറിന് മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക

ശരത് പവാര്‍ ദേശീയ തലത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. എന്നാല്‍ പാര്‍ത്ഥ് അത്തരത്തിലൊരു സ്വാധീനുള്ള നേതാവുമല്ല. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പവാര്‍ മത്സരിക്കാതിരിക്കുന്നത് മഹാരാഷ്ട്രയിലും ദില്ലിയും പ്രതിഫലിക്കുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പവാറിനെ നേരിട്ട് കണ്ട് തീരുമാനം പുനപ്പരിശോധിക്കാന്‍
ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം അനാരോഗ്യമാണ് അദ്ദേഹത്തെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

 പ്രതിപക്ഷ നിരയിലും എതിര്‍പ്പ്

പ്രതിപക്ഷ നിരയിലും എതിര്‍പ്പ്

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പവാര്‍ എടുത്തത്. അദ്ദേഹത്തിനെ സംശയിക്കേണ്ടതില്ലെന്നായിരുന്നു പവാര്‍ പറഞ്ഞത്. ഇത് ബിജെപി പ്രതിപക്ഷ ഐക്യമില്ലായ്മയായി ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇത് പ്രതിപക്ഷ നിരയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പവാര്‍ മത്സരിച്ചാല്‍ പ്രതിപക്ഷത്തിന്റെ സാധ്യതകള്‍ ഇല്ലാതാവുമെന്ന പല പാര്‍ട്ടികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് പവാറിന്റെ പിന്‍മാറ്റമെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ 50-50

മഹാരാഷ്ട്രയില്‍ 50-50

മഹാരാഷ്ട്രയില്‍ പവാറില്ലെങ്കിലും സീറ്റ് വിഭജനം എന്‍സിപിയുടെ നേതൃത്വത്തില്‍ തീരുമാനമായിട്ടുണ്ട്. 50-50 സീറ്റ് സമ്പ്രദായമാണ് പിന്തുടരുന്നത്. മഹാരാഷ്ട്രയിലെ 48 സീറ്റില്‍ 24 എണ്ണം കോണ്‍ഗ്രസിനും ബാക്കിയുള്ളത് എന്‍സിപിക്കും ലഭിക്കും. 2014ല്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത് 27 സീറ്റിലും എന്‍സിപി 21 സീറ്റിലുമായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് പിന്തുണ കുറയുന്ന സാഹചര്യത്തിലാണ് എന്‍സിപി കൂടുതല്‍ സീറ്റ് ചോദിച്ചത്. അതേസമയം ഒക്ടോബര്‍ 12ന് അന്തിമപ്പട്ടിക പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 ലാലുവും ഉണ്ടാവില്ല

ലാലുവും ഉണ്ടാവില്ല

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനും അതോടൊപ്പം മഹാസഖ്യത്തിനും ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് ബീഹാര്‍. ഇവിടെ ആര്‍ജെഡി വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ കരുത്തനായ നേതാവ് ലോക്‌സഭാ പ്രചാരണത്തിനുണ്ടാവില്ലെന്നാണ് മനസ്സിലാവുന്നത്. അദ്ദേഹത്തിന് കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിക്കില്ലെന്നാണ് സൂചന. ഇനി ജാമ്യം ലഭിച്ചാലും അദ്ദേഹത്തിന് പ്രചാരണത്തിനിറങ്ങാന്‍ സാധിക്കില്ല. അഞ്ച് കേസുകളില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാനുണ്ട്.

ജാമ്യം തള്ളി

ജാമ്യം തള്ളി

ലാലുവിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ശിക്ഷയുടെ കാലാവധിയുടെ പകുതിയെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇനി ചികിത്സയ്ക്കുള്ള ജാമ്യമാണ് ലഭിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ലാലുവിന് സാധിക്കില്ല. അതേസമയം മോദിയുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ലാലുവില്ലാതെ കോണ്‍ഗ്രസിന് സാധിക്കില്ല. നിതീഷ് കുമാറിനെ വീഴ്ത്താനുള്ള ദൗത്യമേറ്റെടുത്തിരിക്കുകയാണ് തേജസ്വി യാദവ്. എന്നാല്‍ മോദിയെ ലാലു നേരിടാന്‍ എത്തിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മഹാസഖ്യത്തിന് വലിയ തിരിച്ചടിയാകും.

ആന്ധ്രയില്‍ മത്സരിക്കുമെന്ന് തുറന്നുപ്രഖ്യാപിച്ച് വാണി വിശ്വനാഥ്.... മത്സരിക്കുന്നത് നഗരിയില്‍ആന്ധ്രയില്‍ മത്സരിക്കുമെന്ന് തുറന്നുപ്രഖ്യാപിച്ച് വാണി വിശ്വനാഥ്.... മത്സരിക്കുന്നത് നഗരിയില്‍

ദിലീപിനെ കൈവിടാതെ എഎംഎംഎ; നടിമാര്‍ കാത്തിരിക്കണം; ഇപ്പോള്‍ നടപടിയെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ദിലീപിനെ കൈവിടാതെ എഎംഎംഎ; നടിമാര്‍ കാത്തിരിക്കണം; ഇപ്പോള്‍ നടപടിയെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍

English summary
sharad pawar wont contest 2019 elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X