പെണ്ണിന്റെ മാനത്തിന് വിലയിട്ട് ശരത് യാദവ്..!! പ്രസ്താവന വന്‍ വിവാദത്തില്‍..പ്രതിഷേധമുയരുന്നു..
സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തി ശരത് യാദവ് വീണ്ടും വിവാദത്തില്‍
ല്ലി: സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയുമായി ജനതാദള്‍ (യു) നേതാവ് ശരത് യാദവ് വീണ്ടും വിവാദത്തില്‍. സ്ത്രീകളുടെ മാനത്തേക്കാള്‍ വില വോട്ടിനാണ് എന്ന പ്രസ്താവനയാണ് ശരത് യാദവിനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്.
ബാലറ്റ് പേപ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നതിനിടെ വോട്ടിനെ പെണ്‍കുട്ടിയുടെ മാനത്തോട് ഉപമിച്ചതാണ് ശരത് യാദവിന് വിനയായത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഇന്ന് വിലയില്ലെന്നും പണമാണ് രാഷ്ട്രീയ രംഗത്തെ ഭരിക്കുന്നതെന്നും പറഞ്ഞുവെക്കാനുള്ള ശ്രമമാണ് വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്.

ജനതാദള്‍ (യു) വിന്റെ മുന്‍ ദേശീയ പ്രസിഡണ്ടായ ശരത് യാദവ് സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെ തന്നെ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ കറുത്തവരാണെന്ന പരാമര്‍ശം നടത്തിയത് നേരത്തെ വിവാദമായിരുന്നു. ശരത് യാദവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ അപമാനിക്കുന്ന മറുപടി നല്‍കിയും ശരത് യാദവ് പുലിവാല്‍ പിടിച്ചിരുന്നു. നിങ്ങള്‍ എന്താണെന്ന് എനിക്കറിയാം എന്നായിരുന്നു ശരത് യാദവ് നല്‍കിയ മറുപടി.












Click it and Unblock the Notifications