കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കേഇന്ത്യയിലെ സ്ത്രീകള്‍ കറുത്തവരും സുന്ദരികളുമാണെന്ന് ശരത് യാദവ്

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: നേതാക്കന്മാരു തന്നെ സ്ത്രികളെ കുറിച്ച് മോശം പരമാര്‍ശം നടത്തിയാല്‍ എന്തു ചെയ്യും. പാര്‍ലിമെന്‌റില്‍ ലൈംഗീക ചുവയുള്ള പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ ശരത് യാദവ് വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ശരത് യാദവിന്റെ വിവാദ പരാമര്‍ശം. തെക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകള്‍ കറുത്ത തെലിയുള്ളവരും സുന്ദരികളുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളിലൊന്ന്.

ഇന്ത്യയുടെ പുത്രി എന്ന ഡോക്യുമെന്ററിയുടെ സംവിധായക ലെസ്‌ലി യുഡ്‌വിനു ജയിലിലെ ഇന്റര്‍വ്യു അടക്കമുള്ള കാര്യങ്ങള്‍ക്ക് വേഗത്തില്‍ അനുമതി ലഭിച്ചത് അവര്‍ സുന്ദരിയായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സഭയിലുണ്ടായിരുന്ന മന്ത്രി രവിശങ്കര്‍ പ്രസാദിനെയും വെറുതെ വിട്ടില്ല. നിങ്ങളുടെ ദൈവത്തിന്റെ നിറം രവിശങ്കര്‍ പ്രസാദിനെപ്പോലെ കറുത്തിട്ടാണ്. പക്ഷേ, വിവാഹ പരസ്യങ്ങളില്‍ നിങ്ങളാവശ്യപ്പെടുന്നതു തൊലി വെളുത്ത പെണ്‍കുട്ടികളെയാണ്. വെള്ളക്കാരെ തുരത്തിയോടിച്ചത് ഇരുണ്ട നിറമുള്ള മനുഷ്യനായിരുന്നുവെന്നു ഗാന്ധിജിയെ പരാമര്‍ശിച്ചു മന്ത്രി തിരിച്ചടിച്ചു ഡിഎംകെ എംപി കനിമൊഴി അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഉടന്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്ക്കിടെയാണു ശരദ് യാദവ് വിഷയം വിട്ടു തൊലിപ്പുറത്തേക്കു കടന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശമൂലധനത്തിന്റെ തോതു വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ബില്‍ വെളുത്ത തൊലിയോടുള്ള താല്‍പര്യമാണു കാണിക്കുന്നതെന്നു ശരദ് യാദവ് വാദിച്ചു.എന്നാല്‍ ഇതുവരെ പരാമര്‍ശം തിരുത്താനോ മാപ്പു പറയുവാനൊ ശരത്് യാദവ് തയാറായിട്ടില്ല. ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്റെ നേതാവാണ് ശരത് യാദവ്.

English summary
Bihar politician Sharad Yadav was today pummeled in Parliament and on social media for his comments on "dark-skinned south Indian women" during a debate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X