Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയ്ക്ക് സച്ചിന്റെ മറുപടി

മുംബൈ: ഷറപ്പോവയുമായി ബന്ധപ്പെട്ട് ഏറെ വിവാദത്തിനിടയാക്കിയ സംഭവത്തില്‍ ഒടുവില്‍ സച്ചിന്‍ പ്രതികരിച്ചു. ഒരു ടിവി ചാനലില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു സച്ചിന്‍ ഷറപ്പോവയുടെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞത്. ക്രിക്കറ്റ് രംഗത്തെക്കുറിച്ച് ഷറപ്പോവയ്ക്ക് അറിയാത്തതുകൊണ്ടോ, ഷറപ്പോവ ക്രിക്കറ്റ് വിവരങ്ങള്‍ പിന്തുടരാത്തതുകൊണ്ടോ ആയിരിക്കാം അത്തരം ഒരു പ്രതികരണം നടത്തിയതെന്ന് സച്ചിന്‍ പറഞ്ഞു.

ഷറപ്പോവയുടെ വിംബിള്‍ഡണ്‍ മത്സരം കാണാന്‍ സച്ചിന്‍ റോയല്‍ ബോക്‌സിലെത്തിയിരുന്നു. മത്സരത്തിനുശേഷം സച്ചിനെക്കുറിച്ച് പത്രലേഖകര്‍ ചോദിച്ചപ്പോള്‍ സച്ചിനെ അറിയില്ലെന്നായിരുന്നു ഷറപ്പോവയുടെ മറുപടി. ഷറപ്പോവ സച്ചിനെ അറിയില്ലെന്ന് പറഞ്ഞത് മാധ്യമങ്ങളില്‍ വന്നതോടെ മലയാളികള്‍ അടക്കമുള്ള സച്ചിന്റെ ആരാധകര്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തുകയും ചെയ്തു.

sachin-8

എന്നാല്‍, മാധ്യമങ്ങളിലൂടെയും സോഷ്യല്‍ സൈറ്റുകളിലൂടെയും വിവാദം കൊഴുക്കുമ്പോഴും സച്ചിന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായണ് സച്ചിന്‍ ഷറപ്പോവയുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടി പറഞ്ഞത്. സച്ചിന്റെ മറുപടി ആരാധകരെ തൃപ്തിപ്പെടുത്തില്ലെങ്കിലും ഇതോടെ ഷറപ്പോവയുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യമാകുമെന്നാണ് കരുതുന്നത്.

ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഗോള്‍ഫ് താരം ഇയാന്‍ പോള്‍ട്ടര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സച്ചിന്‍ ഷറപ്പോവയുടെ കളികാണാന്‍ റോയല്‍ ബോക്‌സില്‍ ഇരുന്നത്. മത്സരത്തിനുശേഷം കളികാണാനെത്തിയ വിവിഐപികളെ കുറിച്ച് ചോദിച്ചപ്പോള്‍ ഡേവിഡ് ബെക്കാമിനെ മാത്രമേ തനിക്കറിയൂ എന്നായിരുന്നു ഷറപ്പോവയുടെ മറുപടി. ബെക്കാമിനെ ഒന്നുരണ്ടുതവണ പലയിടങ്ങളില്‍ വച്ചും കണ്ടിട്ടുണ്ടെന്നും, മഹാനായ കളിക്കാരനാണദ്ദേഹമെന്നും ഷറപ്പോവ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+