കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35 കോടിയാണ് ബിജെപി നേതാക്കള്‍ക്ക് നല്‍കുന്നത്... ഫട്‌നാവിസാണ് കാരണക്കാരനെന്ന് പവാര്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ശരത് പവാര്‍. ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണ്. കുതിരക്കച്ചടവത്തിന് അവര്‍ സംസ്ഥാനത്ത് ശ്രമിക്കുന്നതെന്നും പവാര്‍ പറയുന്നു. എന്‍സിപി നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആണെന്നും പവാര്‍ ആരോപിച്ചു. അതേസമയം മൂന്ന് നേതാക്കളായ ഈ ആഴ്ച്ച എന്‍സിപി വിട്ടത്.

1

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും പ്രധാന നേതാക്കളെല്ലാം പാര്‍ട്ടി വിട്ടിരുന്നു. എല്ലാവരും ബിജെപിയിലേക്കാണ് പോയ്ത. അതേസമയം ഫട്‌നാവിസ് സംസ്ഥാനത്തിന്റെ പരിധിയിലുള്ള സാമ്പത്തിക കേന്ദ്രങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വിലയ്ക്ക് വാങ്ങുകയാണെന്ന് പവാര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കങ്ങള്‍. പലരെയും നിര്‍ബന്ധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ടുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വെച്ച് ഇവരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പവാര്‍ ആരോപിച്ചു.

ബിജെപിയില്‍ ചേരാന്‍ പ്രതിപക്ഷത്തെ പല നേതാക്കള്‍ക്കും താല്‍പര്യമില്ല. എന്നാല്‍ ഇത്തരം നേതാക്കളെ ബിജെപി ഭയപ്പെടുത്തിയാണ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ പ്രതിസന്ധി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ബിജെപി പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പവാര്‍ ആരോപിച്ചു. പ്രതിപക്ഷത്തെ പല നേതാക്കളുടെയും ബിസിനസുകള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഫട്‌നാവിസ് പണം നല്‍കിയിരുന്നു. മുന്‍ എംഎല്‍എ കല്യാണ്‍ കാലെയുടെ പഞ്ചസാര മില്‍ നന്നായി മുന്നോട്ട് കൊണ്ട് പോകാന്‍ 35 കോടിയാണ് നല്‍കിയത്. ഇതോടെ അവര്‍ ബിജെപിയിലേക്ക് പോകാന്‍ നിര്‍ബന്ധിതരായെന്നും പവാര്‍ ആരോപിച്ചു.

അതേസമയം പവാറിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഫട്‌നാവിസ്. സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങളെ കുറിച്ച് നോക്കാന്‍ ആദ്യം പവാര്‍ തയ്യാറാവണം. ബിജെപി ഒരിക്കലും സമ്മര്‍ദ രാഷ്ട്രീയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയോ മറ്റാര്‍ക്കെങ്കിലും എതിരെയോ പ്രയോഗിക്കാറില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ സര്‍ക്കാര്‍ നിരവധി പഞ്ചസാര മില്ലുകളെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് കൊണ്ടാണത്. ഇതിന് വേണ്ടി ആരോടും പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍

English summary
sharat pawar against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X