കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ വന്‍ പ്രതിഷേധം... എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാവില്ലെന്ന് പവാര്‍, പുതിയ നീക്കം!!

Google Oneindia Malayalam News

മുംബൈ: കള്ളപണ ഇടപാടില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവില്ല. മുംബൈയില്‍ വന്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് താന്‍ ഹാജരാവില്ലെന്ന് പവാര്‍ പ്രഖ്യാപിച്ചത്. അതേസമയം വലിയ രാഷ്ട്രീയ കളികളാണ് പവാര്‍ ലക്ഷ്യമിട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന് പുറത്ത് മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഞെട്ടിച്ചിരിക്കുകയാണ്.

1

അതേസമയം തങ്ങളുടെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്നും എന്‍സിപി ആരോപിക്കുന്നു. എന്നാല്‍ പവാറിനോട് ഹാജരാവേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ വരേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ വിളിക്കും, അപ്പോള്‍ വന്നാല്‍ മതിയെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രതികരണം. ക്രമസമാധാനം പാലിക്കേണ്ടത് എന്റെ ബാധ്യതയാണെന്നും, അതുകൊണ്ട് ഹാജരാവുന്നില്ലെന്നും പവാര്‍ പറഞ്ഞു.

നേരത്തെ കേസില്‍ തന്റെ ഭാഗം അറിിക്കുന്നതിന് വേണ്ടി ഉത്തരവാദിത്തമുള്ള പൗരനായി താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാവുമെന്നും പവാര്‍ പറഞ്ഞിരുന്നു. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലാവുന്നത് കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാവാന്‍ സാധിക്കില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. പവാര്‍ ഹാജരാവുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വലിയ ജനാവലിയാണ് ഉണ്ടായിരുന്നത്.

25000 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാറിനെതിരെ കേസ് നിലനില്‍ക്കുന്നത്. മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി വായ്പകള്‍ നല്‍കിയ കേസിലാണ് ആരോപണം. എന്നാല്‍ എഫ്‌ഐആറില്‍ അദ്ദേഹത്തെ ആരോപണ വിധേയനായി പറയുന്നില്ല. കഴിഞ്ഞ ദിവസം കേസില്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും, ഇതുവരെ അത് അനുഭവിച്ചിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു.

പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്

English summary
sharat pawar cancels plan to visit ed office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X