കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് പവാര്‍ തന്നെ നായകന്‍, മിഷന്‍ 2024 വരുന്നു, യശ്വന്ത് സിന്‍ഹയും മമതയും ഒപ്പം, ആദ്യ നീക്കം....

Google Oneindia Malayalam News

ദില്ലി: പ്രശാന്ത് കിഷോര്‍ വമ്പന്‍ നീക്കത്തിനാണ് ശരത് പവാറിനെ കണ്ടതെന്ന് റിപ്പോര്‍ട്ട്. സഖ്യത്തിലേക്ക് കൂടുതല്‍ പേര്‍ വരുമെന്ന സൂചന കൂടിയാണ് ലഭിക്കുന്നത്. ഈ സഖ്യത്തിനെ ഏറ്റവും അലട്ടുന്ന കാര്യം കോണ്‍ഗ്രസിനെ ഒപ്പം കൂട്ടണോ എന്നതാണ്. എന്നാല്‍ കോണ്‍ഗ്രസില്ലാതെ ഒന്നും ചെയ്യാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രശാന്ത് കിഷോര്‍ തന്നെ ഇതിനുള്ള തന്ത്രമൊരുക്കുമെന്നാണ് സൂചന. സഖ്യത്തിന്റെ മുഖമായി ശരത് പവാര്‍ തന്നെ വരുമെന്നാണ് റിപ്പോര്‍ട്ട്.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

pic1

മിഷന്‍ 2024 എന്ന പ്ലാനാണ് കിഷോര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ നേതൃത്വത്തിലേക്ക് യശ്വന്ത് സിന്‍ഹ കൂടി വന്നിരിക്കുകയാണ്. യശ്വന്ത് സിന്‍ഹ രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ യോഗം ശരത് പവാറിന്റെ വസതിയില്‍ വെച്ച് നടക്കും. മോദിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് രാഷ്ട്ര മഞ്ചാണ്. പവാര്‍ ആദ്യമായിട്ടാണ് ഈ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. മോദി വിരുദ്ധരായിട്ടുള്ള എല്ലാ നേതാക്കളെയും പാര്‍ട്ടികളെയും കിഷോര്‍ ഒന്നിപ്പിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

pic2

യശ്വന്ത് സിന്‍ഹ പ്രശാന്ത് കിഷോറുമായി വളരെ അടുപ്പത്തിലാണ്. അദ്ദേഹം സഖ്യത്തിലേക്ക് വരാന്‍ കാരണവും അത് തന്നെയാണ്. മമത ബാനര്‍ജിയും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ മഞ്ചിനെ മമതയും അംഗീകരിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മമതയുടെ വിശ്വസ്തന്‍ ദിനേഷ് ത്രിവേദി പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്ര മഞ്ചിന്റെ യോഗത്തില്‍ നേരത്തെ ദിനേഷ് ത്രിവേദി പങ്കെടുത്തിട്ടുണ്ട്. ബംഗാളിലെ തിരഞ്ഞെടുപ്പ് വിജയമാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ഐക്യപ്പെടലിന് വഴിയൊരുക്കിയത്.

pic3

നിരവധി പാര്‍ട്ടികള്‍ പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട് കഴിഞ്ഞു. ബിജെപിയോ കോണ്‍ഗ്രസോ ഇല്ലാത്ത ഒരു സഖ്യത്തിന് ഇവരെല്ലാം തയ്യാറാണ്. മമത നേരത്തെ തന്നെ 2024ലെ പോരാട്ടത്തില്‍ ഒരുമിച്ചായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ശരത് പവാര്‍ തന്നെയായിരിക്കും സഖ്യത്തിന്റെ മുഖം. അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് പ്രതിപക്ഷ സഖ്യം. അദ്ദേഹമാണെങ്കില്‍ നിരവധി നേതാക്കള്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറും.

pic4

ബംഗാള്‍ വിജയിക്കാന്‍ മമത എന്ത് തന്ത്രമാണ് പ്രയോഗിച്ചത് എന്ന് പവാര്‍ കിഷോറുമായി വിശദമായി സംസാരിച്ചു. ബിജെപി എല്ലാ ശക്തിയും ഉപയോഗിച്ചിട്ടും ബംഗാളില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. തൃണമൂലിന്റെ വിജയ ഫോര്‍മുല ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ഒരുങ്ങുന്നത്. ദേശീയ വികാരത്തിന് പകരം പ്രാദേശിക വികാരത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് കൂടുതല്‍ ഗുണം പ്രതിപക്ഷത്തിനുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

pic5

കോണ്‍ഗ്രസ് എന്‍സിപിക്ക് പിന്നാലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള നീക്കം തുടങ്ങി കഴിഞ്ഞിരുന്നു. പി ചിദംബരം ഇത് തുടങ്ങിവെച്ചപ്പോള്‍ അതിലേക്ക് രാഹുല്‍ ഗാന്ധിയും എത്തിയിരിക്കുകയാണ്. വെറുമൊരു ജൂനിയര്‍ പാര്‍ട്ണറായി സഖ്യത്തില്‍ തുടരാന്‍ കോണ്‍ഗ്രസിന് സാധ്യമല്ല. നേരത്തെ സീനിയര്‍ നേതാക്കള്‍ രാഹുല്‍ വീണ്ടും പരിഗണിക്കുന്നുവെന്ന് വ്യക്തമായിരുന്നു. ഇവരായിരിക്കും പവാറുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുക. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കളത്തിലിറങ്ങി കളിക്കുമെന്നാണ് രാഹുല്‍ പ്രതീക്ഷിക്കുന്നത്.

pic6

കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല. കേരളം മുതല്‍ ബംഗാള്‍ വരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കെടുത്താല്‍ വെറും 162 സീറ്റില്‍ മാത്രമാണ് ഇവര്‍ക്ക് സ്വാധീനമുള്ളത്. കോണ്‍ഗ്രസില്ലാതെ ഭൂരിപക്ഷം നേടാന്‍ ഇവര്‍ക്കാവില്ല. കോണ്‍ഗ്രസ് 175 സീറ്റില്‍ നേരിട്ടാണ് ബിജെപിയുമായി ഏറ്റുമുട്ടുന്നത്. ഇത് പശ്ചിമ-ഉത്തര മേഖലകളിലെല്ലാം അങ്ങനെയാണ്. ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിക്കുക മാത്രമാണ് പ്രതിപക്ഷത്തിനുള്ള മാര്‍ഗം. ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് പ്രാദേശിക കക്ഷികള്‍ ളള്ളത്.

pic7

രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന് മുന്നിലുള്ള തടസ്സം. താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചാല്‍ അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കും. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ 195 സീറ്റുകളില്‍ 175 എണ്ണവും ബിജെപിയാണ് വിജയിച്ചത്. മോദിക്ക് ബദലായി ഒരു നേതാവ് എന്ന തോന്നലുണ്ടായാല്‍ മാത്രമേ പ്രതിപക്ഷം വിജയിക്കൂ. കോണ്‍ഗ്രസിനും നിന്ന് പൊരുതാനാവുന്ന നേതാവ് വേണം. കമല്‍നാഥും ചിദംബരവും അശോക് ഗെലോട്ടും ഭൂപേഷ് ബാഗലുമാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നവര്‍. രാഹുല്‍ മാറി നില്‍ക്കാനാണ് സാധ്യത.

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
ഗുരുതര ആരോപണവുമായി പിണറായി.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ നോക്കി

English summary
sharat pawar may be the face of opposition, a bunch of parties call prashant kishor for alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X