കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ നേതൃത്വം ശരിയല്ല, ഒട്ടും സ്ഥിരതയില്ല, പക്ഷേ... മഹാസഖ്യത്തില്‍ വിമര്‍ശനവുമായി ശരത് പവാര്‍

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി നേതാവ് ശരത് പവാര്‍. കുറച്ച് പ്രശ്‌നങ്ങള്‍ രാഹുലിന്റെ നേതൃത്വത്തിനുണ്ടെന്ന് പവാര്‍ പറഞ്ഞു. രാജ്യത്തെ നയിക്കാന്‍ രാഹുലിന് ഇപ്പോള്‍ പ്രാപ്തിയുണ്ടോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഒരു സ്ഥിരത രാഹുലിന്റെ കാര്യത്തിലില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് പൂര്‍ണമായ പിന്തുണ ലഭിക്കുമോയെന്ന് കണ്ടറിയേണ്ട കാര്യമാണെന്നും പവാര്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ അടുത്ത അധ്യക്ഷനാവാവന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തിലൊരു വിമര്‍ശനം പവാറില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

1

മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസും നല്ല ബന്ധത്തിലല്ല എന്നതും നേരത്തെ തന്നെ തെളിഞ്ഞതാണ്. പവാര്‍ സര്‍ക്കാരിനെ നിയന്ത്രിക്കുകയും, കോണ്‍ഗ്രസിന്റെ പ്രാധാന്യം കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. അതേസമയം ബിജെപിക്ക് ഇപ്പോഴും ഒരേയൊരു ബദല്‍ കോണ്‍ഗ്രസ് തന്നെയാണെന്നും ശരത് പവാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളില്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന് ഇപ്പോഴും വളരെയധികം ബഹുമാനമുണ്ട്. അവര്‍ക്ക് ഇപ്പോഴും രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കണമെന്നാണ് ആഗ്രഹമെന്നും പവാര്‍ പറഞ്ഞു.

ബരാക് ഒബാമ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ രാഹുലിനെ കുറിച്ച് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അത് അംഗീകരിക്കേണ്ട കാര്യവുമില്ല. ഏതെങ്കിലും വിദേശ രാജ്യങ്ങളിലെ നേതാക്കളെ കുറിച്ചും, അവരുടെ പ്രകടനത്തെ കുറിച്ചും ഞാനൊരിക്കലും അഭിപ്രായം പറയില്ലെന്നും പവാര്‍ വ്യക്തമാക്കി. രാഹുലിന്റെ നേതൃത്വത്തെ പാര്‍ട്ടിയില്‍ മറ്റുള്ളവര്‍ അംഗീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലും ഞാന്‍ ഇടപെടില്ല. ഇത് കോണ്‍ഗ്രസിന്റെ കാര്യമാണ്. പക്ഷേ ബിജെപിയെ തോല്‍പ്പിക്കാന്‍ സഹകരിക്കാന്‍ താല്‍പര്യമുള്ള പാര്‍ട്ടികളെ ചേര്‍ത്ത സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്നും പവാര്‍ പറഞ്ഞു.

Recommended Video

cmsvideo
Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam

ബിജെപിക്ക് ബദലൊരുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കേണ്ട സമയം കഴിഞ്ഞു. ബിജെപിയുടെ നയങ്ങളുമായി ചേരാന്‍ സാധിക്കാതെ അവരെ വിമര്‍ശിക്കുന്ന ധാരാളം പാര്‍ട്ടികളുണ്ട്. മമതാ ബാനര്‍ജി അത്തരമൊരു നേതാവാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും മമതയുമായി കൈകോര്‍ക്കണം. കാരണം ബിജെപിയാണ് ശത്രു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പ്രതിപക്ഷവുമായി സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇത് പാര്‍ലമെന്റ് ചരിത്രത്തിലേ നടന്നിട്ടില്ലെന്നും പവാര്‍ പറഞ്ഞു. എന്നാല്‍ രാഹുലിനെ കുറിച്ച് പവാര്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് അറിയില്ലെന്നും, ബിജെപിയെ നേരിടുന്നതില്‍ സ്ഥിരതയുള്ളത് അദ്ദേഹത്തിനാണെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

English summary
sharat pawar says rahul gandhi's leadership lacks consistency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X