കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയത്തെ പ്രസംഗം.... മഹാരാഷ്ട്രയില്‍ തീപ്പൊരിയായി പവാര്‍, ഇനി പ്രതിപക്ഷത്തിന്റെ മുന്നണി പോരാളി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും പ്രതിസന്ധിയിലൂടെയായിരുന്നു പ്രതിപക്ഷം മുന്നോട്ട് പോയത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഇതില്‍ വീരനായകന്റെ റോളിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ശരത് പവാര്‍. രാഷ്ട്രീയ ജീവിതം ഏറ്റവും ദുഷ്‌കരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് സംസ്ഥാനത്ത് പവാര്‍ വീണ്ടും ശക്തിപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ ഉടനീളം കുറ്റപ്പെടുത്തിയത് പവാറിനെയായിരുന്നു. എന്നാല്‍ അതിനെയെല്ലാം തകര്‍ത്തെറിഞ്ഞ് മുന്‍നിരയിലേക്ക് എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം. ഇത്ര വലിയൊരു നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും പവാറിന് അവകാശപ്പെട്ടതാണ്. തനിക്കെതിരെയുള്ള കേസ്, ദേശീയ പദവി നഷ്ടമാകല്‍, തുടങ്ങിയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും മുന്നില്‍ പ്രതിസന്ധിയായി ഉണ്ടായിരുന്നു.

കൂട്ടക്കൊഴിഞ്ഞുപോക്ക് തിരിച്ചടിയായി

കൂട്ടക്കൊഴിഞ്ഞുപോക്ക് തിരിച്ചടിയായി

തിരഞ്ഞെടുപ്പിന് മുമ്പ് പവാറിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതായി എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. നിരവധി നേതാക്കള്‍ എന്‍സിപി വിട്ടുപോയതോടെ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി തന്നെ ഇല്ലാത്ത അവസ്ഥയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ ജനങ്ങള്‍ നേതാക്കളുടെ കൂറുമാറ്റത്തെ തെറ്റായ രീതിയിലാണ് കണ്ടത്. ഇത് പവാറിന് അറിയാമായിരുന്നു. പ്രതിപക്ഷം മത്സരിക്കാന്‍ ഗുസ്തിക്കാരില്ലാത്ത ഇടമാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പരിഹാസവും പവാറിന്റെ മറുപടിയും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പവാറിന്റെ തിരിച്ചുവരവിലുള്ള മറുപടിയായിരുന്നു ഇത്.

പവാറിനെതിരെയുള്ള കേസ്

പവാറിനെതിരെയുള്ള കേസ്

പവാറിനെതിരെ മഹാരാഷ്ട്ര സഹകരണ ബാങ്കിലെ അഴിമതി കേസ് സര്‍ക്കാര്‍ കൊണ്ടുവന്നത് നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വഴിത്തിരിവായിരുന്നു. ഈ കേസ് വന്നതോടെ എന്‍ഫോഴ്‌സ്‌മെന്റിന് നേരിട്ട് ഹാജരാകാന്‍ വരെ പവാര്‍ സന്നദ്ധത അറിയിച്ചു. മറാത്ത വികാരത്തെ ഏറ്റവുമധികം സ്വാധീനിച്ച ഘടകമാണിത്. ശിവസേന പോലും ഈ വിഷയത്തില്‍ പവാറിനെ പിന്തുണച്ചിരുന്നു. ഇതിന് ശേഷം ബിജെപിക്കെതിരെ പവാര്‍ ഒറ്റയ്ക്ക് പടനയിക്കുന്നതാണ് കണ്ടത്. സ്വന്തം പാര്‍ട്ടിയുടെ ദേശീയ പദവി പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പവാറിനെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്.

മഴയത്തെ പ്രസംഗം

മഴയത്തെ പ്രസംഗം

ശരത് പവാറിന്റെ കോട്ടയായി അറിയപ്പെടുന്ന സതാര മണ്ഡലത്തില്‍ മഴയത്ത് നിന്ന് പ്രസംഗിച്ച പവാര്‍ മൊത്തം സംസ്ഥാനത്തിന്റെ കൈയ്യടി വാങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതായിരുന്നു ട്രെന്‍ഡിംഗ്. ഇവിടെ പവാറിനെ പിന്നില്‍ നിന്ന് കുത്തി പാര്‍ട്ടി വിട്ട ഉദയന്‍രാജെ ഭോസ്ലെയെ 41000ത്തിലധികം വോട്ടിന് എന്‍സിപി പരാജയപ്പെടുത്തി. പവാറിന്റെ വലംകൈയ്യായിരുന്നു ഉദയരാജെ. മഴയത്ത് പവാര്‍ ബിജെപി നല്‍കിയ മറുപടിയും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ സംസ്ഥാനത്ത് എന്ത് ചെയ്‌തെന്നാണ് അമിത് ഷാ ചോദിച്ചത്. എന്നാല്‍ അമിത് ഷായെ ആരും അറിയില്ല. മോദി പ്രധാനമന്ത്രിയായപ്പോള്‍ കൂടെ വന്നയാളാണ് ഷായെന്നും, അദ്ദേഹമാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നും പവാര്‍ തിരിച്ചടിച്ചിരുന്നു.

ഗര്‍ജിക്കുന്ന സിംഹം

ഗര്‍ജിക്കുന്ന സിംഹം

ഭൂരിപക്ഷം കിട്ടിയെങ്കിലും ദേവേന്ദ്ര ഫട്‌നാവിസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ശക്തനായ നേതാവായും പ്രതിപക്ഷമായും പവാര്‍ മുന്‍നിരയിലുണ്ടാവും. വിമത നേതാക്കളെ എങ്ങനെ നിയന്ത്രിക്കാനാവുമെന്ന ചോദ്യവും ബിജെപിക്ക് മുന്നിലുണ്ട്. സംസ്ഥാനത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍ മുതല്‍ വ്യാപാര പ്രതിസന്ധി വരെ പവാര്‍ ഇനി നിരന്തരം ഉന്നയിക്കും. ദുര്‍ബലമായ കോണ്‍ഗ്രസിന് വലിയൊരു ഉന്‍മേഷവും പവാറിന്റെ ശക്തമായ വരവില്‍ ലഭിക്കും. ഒരുപക്ഷേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പവാര്‍ മുന്നില്‍ നില്‍ക്കും. വ്യാപാര മേഖലയ്ക്ക് കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും പവാറിന്റെ വരവ് ഗുണം ചെയ്യും.

 ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഖട്ടാര്‍, ദില്ലിയിലെത്തി ഗവര്‍ണറെ കാണും ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഖട്ടാര്‍, ദില്ലിയിലെത്തി ഗവര്‍ണറെ കാണും

English summary
sharat pawar shows his power to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X