കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ മോദിയെ പിന്തുണച്ച് ശരത് പവാര്‍... പ്രതിരോധ ഇടപാടില്‍ പ്രധാനമന്ത്രിയെ സംശയിക്കേണ്ടതില്ല!!

Google Oneindia Malayalam News

മുംബൈ: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന്റെ പ്രസ്താവനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ കടന്നാക്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിത പിന്തുണ പവാറില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തിയില്‍ സംശയിക്കേണ്ടതില്ലെന്നും പവാര്‍ പറയുന്നു. അതേസമയം പ്രതിപക്ഷത്തിന് നേരെ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട് അദ്ദേഹം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറയുന്നു.

1

പ്രതിരോധ ഇടപാടിലെ രഹസ്യ സ്വഭാവം കാരണം റാഫേല്‍ വിമാനങ്ങളും വില വിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും യാതൊരു തെറ്റും അതില്‍ ഇല്ലെന്നും പവാര്‍ വ്യക്തമാക്കി. ഇത് പരസ്യമാക്കണമെന്ന് പ്രതിപക്ഷം എന്തിനാണ് വാശിപിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയം ഉണ്ടാവാനിടയില്ല. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കണക്കുകള്‍ അവതരിപ്പിച്ചതിലാണ് ശരിക്കും ആശയക്കുഴപ്പമുള്ളത്. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലി കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചിരിക്കുകയാണെന്നും പവാര്‍ പറഞ്ഞു.

Recommended Video

cmsvideo
റാഫേൽ കരാറിൽ മോദിക്ക് അടപടലം ട്രോളുകൾ | Oneindia Malayalam

അതേസമയം കോണ്‍ഗ്രസ് അപ്രതീക്ഷിത തിരിച്ചടിയാണ് പവാറിന്റെ പ്രസ്താവനയിലൂടെ ഉണ്ടായിരിക്കുന്നത്. മഹാസഖ്യത്തിലെ ശക്തരായ പാര്‍ട്ടിയാണ് എന്‍സിപി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ നേരിടാനൊരുങ്ങുകയാണ് അവര്‍. ഈ സാഹചര്യത്തില്‍ പവാര്‍ നിര്‍ണായക വിഷയത്തില്‍ പ്രധാനമന്ത്രിയെ പിന്തുണച്ചത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാഫേല്‍ ഇടപാട് കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

ഗോവ ബിജെപിയില്‍ പൊട്ടിത്തെറി.... സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഡിസൂസ!!ഗോവ ബിജെപിയില്‍ പൊട്ടിത്തെറി.... സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഡിസൂസ!!

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപിരാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി

English summary
sharat pawar support pm modi on rafale row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X