കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ രക്ഷിക്കാന്‍ ശരത് പവാര്‍ ഇറങ്ങി, ഇടതും കോണ്‍ഗ്രസും സഹായിക്കും, നീക്കം ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ സഹായിക്കാന്‍ കളത്തില്‍ ഇറങ്ങി ശരത് പവാര്‍. പ്രതിപക്ഷ നിരയില്‍ നിന്ന് മമതയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും പവാര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേയിലും മമതയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പവാര്‍ ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും മമതയ്ക്ക് ഒപ്പം കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനിടെ ശിവസേനയും ബംഗാളില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൃത്യമായ ചര്‍ച്ചകള്‍ നടക്കുന്നതിന് വേണ്ടി ശിവസേന ഒരുക്കിയ തന്ത്രമാണ്.

മമതയെ രക്ഷിക്കാന്‍

മമതയെ രക്ഷിക്കാന്‍

മമതയെ രക്ഷിക്കാന്‍ നേരത്തെ തന്നെ പവാര്‍ ഇടപെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ നിരയിലേക്ക് അദ്ദേഹം ഇറങ്ങുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍ താരം ശതാബ്ദി റോയ് പാര്‍ട്ടി വിടാതിരുന്നതിന്റെ കാരണവും പവാര്‍ മമതയുമായി സംസാരിച്ചതാണ്. സിപിഎം നേതാക്കളുമായി പവാര്‍ നേരിട്ട് സംസാരിച്ചു. ഇത് മുഴുവന്‍ ബംഗാളിനെ കുറിച്ചായിരുന്നു. കേരളത്തിലെ പ്രശ്‌നം പോലും പിന്നീടാണ് പവാര്‍ സംസാരിച്ചത്. തുടര്‍ന്നാണ് രണ്ട് നയതന്ത്ര രീതികളിലേക്ക് എന്‍സിപിയും ഇടതുപാര്‍ട്ടികളും എത്തിയത്.

ബിജെപി മുഖ്യശത്രു

ബിജെപി മുഖ്യശത്രു

കോണ്‍ഗ്രസ്-ഇടത് സഖ്യം ബംഗാളില്‍ വളരെ നിര്‍ണായകമാണ്. ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തില്‍ നിന്ന് തൂക്കുസഭാ രാഷ്ട്രീയത്തിലേക്ക് ബംഗാള്‍ നീങ്ങി കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റിലേക്ക് കുതിച്ചത് ഇടതുപക്ഷം ബിജെപിക്ക് വോട്ട് ചെയ്തത് കൊണ്ടാണ്. എന്നാല്‍ ഇത് ഇനി ആവര്‍ത്തിക്കില്ല. ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് മുന്നോട്ട് പോകാനാണ് നീക്കം. ഒവൈസിക്കൊപ്പം കൂടാനുള്ള നീക്കവും ഇടതുപാര്‍ട്ടികള്‍ ഉപേക്ഷിക്കും. കോണ്‍ഗ്രസ് ഇതിന് വഴങ്ങേണ്ടി വരും.

യെച്ചൂരിയുമായി കൂടിക്കാഴ്ച്ച

യെച്ചൂരിയുമായി കൂടിക്കാഴ്ച്ച

ശരത് പവാര്‍ കഴിഞ്ഞ ദിവസം ഇടതുനേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചിരുന്നു. സീതാറാം യെച്ചൂരിയും ഡി രാജയും അദ്ദേഹത്തെ കണ്ടിരുന്നു. കേരളത്തിലെ പാലാ സീറ്റും ബംഗാളിലെ സ്ഥിതിയുമാണ് ചര്‍ച്ചയായത്. പാലാ സീറ്റില്‍ എന്‍സിപിയില്‍ എന്‍സിപി വിട്ടുവീഴ്ച്ച ചെയ്യും. പക്ഷേ ബംഗാളില്‍ ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യരുതെന്നാണ് നിര്‍ദേശം. ഇതിന് യെച്ചൂരിയുടെ പിന്തുണയുണ്ട്. ഇടത് സഖ്യം വിചാരിച്ചാല്‍ മമതയെ വീഴ്ത്താന്‍ ബംഗാളില്‍ സാധിക്കും.

പവാര്‍ ചിന്തിക്കുന്നത്

പവാര്‍ ചിന്തിക്കുന്നത്

ബിജെപി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍, 2024ലെ തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിക്ക് കരുത്ത് വര്‍ധിക്കും. അത് മോദിക്ക് കൂടുതല്‍ അനുകൂലമാക്കും കാര്യങ്ങള്‍. മമത ബംഗാളില്‍ ഭരണം പിടിച്ചാല്‍ മോദി വിരുദ്ധ പ്രതിപക്ഷം ശക്തമാകും അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം ഇല്ലാത്തതിനാല്‍ പവാറിന് എളുപ്പത്തില്‍ യുപിഎ കണ്‍വീനറുമാകാം. പവാര്‍ മമതയെ കൂടെ നിര്‍ത്തുന്നത് ബംഗാളിലെ 42 സീറ്റുകള്‍ മുന്നില്‍ കണ്ടാണ്. ദേശീയ തലത്തില്‍ ബംഗാള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാകൂ.

ബംഗാളില്‍ മാറില്ല

ബംഗാളില്‍ മാറില്ല

ബംഗാളില്‍ ബിജെപി പ്രതീക്ഷിക്കുന്നത് പോലെയുള്ള മാറ്റം അസാധ്യമാണ്. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാറില്ല. ബിജെപി വിരുദ്ധ വോട്ടുകളെല്ലാം ഏകീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടത് വോട്ടര്‍മാര്‍ പോലും ചിന്തിക്കുന്നത് ബംഗാളിന്റെ പ്രതിച്ഛായയെ കുറിച്ചാണ്. ബിജെപിയെ ഔട്ട്‌സൈഡര്‍ പാര്‍ട്ടിയായിട്ടാണ് ബംഗാള്‍ കാണുന്നത്. അതാണ് മമത ഭയമില്ലാതെ ബിജെപിയെ നേരിടാന്‍ കാരണം. ഇത്തവണയും മമത ഭൂരിപക്ഷത്തോടെ ജയിക്കും. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയുണ്ടാവും.

ശതാബ്ദി റോയിക്ക് നേട്ടം

ശതാബ്ദി റോയിക്ക് നേട്ടം

വിമത ഭീഷണി ഉയര്‍ത്തിയെങ്കിലും ശതാബ്ദി റോയ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. അവരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ്. ബിര്‍ബും ജില്ലയിലെ തൃണമൂല്‍ അധ്യക്ഷ അനുബ്രത മൊണ്ഡാലുമായിട്ടായിരുന്നു ശതാബ്ദിക്ക് പ്രശ്‌നങ്ങള്‍. ഇത് മമത ഇടപെട്ട് പരിഹരിച്ചിരിക്കുകയാണ്. മമതയുടെ അനന്തരവന്‍ തന്നെ നേരിട്ട് ഇവരുടെ വീട്ടിലെത്തി. അതേസമയം ബംഗാളില്‍ പുതിയ നിയമനത്തോടെ അതിശക്തയായിരിക്കുകയാണ് ശതാബ്ദി. അവരുടെ തിരിച്ചുവരവ് കൂടിയാണിത്.

ബിജെപിക്ക് മറുപടിയില്ല

ബിജെപിക്ക് മറുപടിയില്ല

മമതയുടെ പുതിയ നീക്കത്തില്‍ പല നേതാക്കളും അമ്പരപ്പിലാണ്. ഇടഞ്ഞ് നില്‍ക്കുന്നവരെല്ലാം അവരെ കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ്. കേസ് ഉള്ളവര്‍ പോവട്ടെ എന്ന നിലപാടിലാണ് മമത. അതോടെ ശാരദ ചിട്ടിത്തട്ടിപ്പ് കേസിലുള്ളവര്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്നും മമത കരുതുന്നു. അതോടെ ക്ലീന്‍ ഇമേജുമായി ബിജെപിയെ നേരിടാനും മമതയ്ക്ക് സാധിക്കും. അതേസമയം അപ്രതീക്ഷിതമായി മമത തന്നെ കളത്തിലിറങ്ങിയത് ബിജെപിയെ താളം തെറ്റിച്ചിരിക്കുകയാണ്. അമിത് ഷാ വിചാരിച്ച പരിപാടി പരാജയപ്പെട്ടതാണ് ദേശീയ നേതൃത്വത്തിന് വലിയ ക്ഷീണമായത്.

English summary
sharad pawar will protect mamata's bengal opposition will help her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X