കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റിനോട് മുഖം തിരിച്ച് ഓഹരി വിപണി; പ്രതീക്ഷിച്ചത് ലഭിക്കാത്തതിലുളള നിരാശ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം കാത്തിരുന്ന ബജറ്റുമായാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. സാമ്പത്തിക മേഖലയിലുളളവര്‍ വലിയ പ്രതീക്ഷ പുലര്‍ത്തിയ ബജറ്റായിരുന്നു നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്. എന്നാല്‍ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയയവര്‍ക്ക് അത് ലഭിക്കാതെ വന്നതോടെ സ്വാഭാവികമായും അവര്‍ നിരാശരാകുകയും ചെയ്തു. പ്രത്യേകിച്ചും നിക്ഷേപകരാണ് ഏറ്റവും അസംതൃപ്ത വിഭാഗത്തില്‍ പെടുത്തത്. വലിയ സാമ്പത്തിക വിസ്‌ഫോടനം പ്രതീക്ഷിച്ച ഓഹരിവിപണി ബജറ്റിനോട് മുഖം കറുപ്പിച്ച് നില്‍ക്കുകയാണ്. എന്തുകൊണ്ടാവും ഓഹരി വിപണി ബജറ്റിനോട് മുഖം തിരിച്ചു നില്‍ക്കുന്നത് ?

<br> കർണാടകയിൽ കടുത്ത പ്രതിസന്ധി; 13 ഭരണകക്ഷി എംഎൽഎമാർ രാജിയ്ക്കൊരുങ്ങുന്നു, സർക്കാർ തുലാസിൽ
കർണാടകയിൽ കടുത്ത പ്രതിസന്ധി; 13 ഭരണകക്ഷി എംഎൽഎമാർ രാജിയ്ക്കൊരുങ്ങുന്നു, സർക്കാർ തുലാസിൽ

ബജറ്റിനു മുന്നോടിടായി ഉയര്‍ന്ന ഓഹരി വിപണിയാണ് പ്രഖ്യാപനം വന്നതോടെ ഇടിഞ്ഞത്. വെളളിയാഴ്ച 400 പോയിന്റോളം ഇടിവിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്, നിഫ്റ്റി 50 സൂചിക 136 പോയിന്റ് ഇടിഞ്ഞു. കോര്‍പ്പറേറ്റ് മേഖലക്കുളള പരമാവധി നികുതി 30% എന്നത് നിര്‍ത്തലാക്കാത്തതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. മാത്രമല്ല ഒരു ലിറ്റര്‍ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്‌സൈസ് നികുതി നികുത്തിയതും ഓഹരി വിലയെ ബാധിച്ചു.

തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം നേടിയ ബി. ജെ. പി, നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും നല്ലൊരു ബജറ്റ് ലഭിക്കുമെന്ന പ്രതീക്ഷ വിപണിക്കുണ്ടായിരുന്നു. ഒരു ബ്ലോക്ക് ബസ്റ്റര്‍ ബജറ്റ് പ്രതീക്ഷിക്കപ്പെട്ടു എന്നര്‍ത്ഥം. എന്നാല്‍ ലഭിച്ചത് നനഞ്ഞ പ്രഖ്യാപനങ്ങളായിരുന്നു. വളര്‍ച്ചക്ക് ആക്കെ കൂട്ടുന്ന വലിയ പ്രഖ്യാപനങ്ങളെയാണ്് നിക്ഷേപകരും നിരീക്ഷകരും പ്രതീക്ഷിച്ചത്. എന്നാല്‍, മോശം ബജറ്റ് എന്നാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റിനെ പഴയ ധനമന്ത്രി പി. ചിദംബരം വിലയിരുത്തിയത്.

പുതിയ ബജറ്റിനെതിരെ

പുതിയ ബജറ്റിനെതിരെ


ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഇടക്കാല ബജറ്റില്‍ നിന്നുളള വ്യതിചലനമാണ് പുതിയ ബജറ്റെന്നും അഭിപ്രായമുയര്‍ന്നു. ഡി-സ്ട്രീറ്റില്‍ വെളളിയാഴ്ച വിപണി അവസാനിച്ചത് വന്‍ നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 394.67 പോയിന്റ് (-0.99%) കുറഞ്ഞ് 39,513 ല്‍ എത്തി. അതേ സമയം വ്യാഴാഴ്ച വിപണിയില്‍ സെന്‍സെക്‌സ് 39,908.06 ലാണ് ക്ലോസ് ചെയ്തത്. പ്രതീക്ഷയും അതിന്റെ ഇടിവും കാണിക്കാന്‍ ഏറ്റവും എളുപ്പമുളള കണക്കാണ് ഇത്. അതിരാവിലെ നടന്ന വ്യാപാരത്തില്‍ സെന്‍സെക്‌സ് 40032 പോയിന്റിലെത്തി നിന്നിരുന്നു. ഏതാണ് 500 പോയിന്റ് ഇടിഞ്ഞത്. നിഫ്റ്റി സൂചിക 136 പോയിന്റ് കുറഞ്ഞ് 11811 ലെത്തി. അതായത് 1.14 % കുറവുണ്ടായി. ടി. സി.എസ്, യെസ്ബാങ്ക്, ഒ. എന്‍. ജി. സി, എന്‍. ടി. പി.സി, സണ്‍ഫാര്‍മ, വോദാന്ത ഇവയുടെ വിലയില്‍ ഇടിവുണ്ടായി. ഇത്രമാത്രം പ്രതികൂലമായി ബാധിക്കാന്‍ ധന മന്ത്രി എന്തു പ്രഖ്യാപനങ്ങളാണ് നടത്തിയത്?

കോര്‍പ്പറേറ്റ് നികുതി

കോര്‍പ്പറേറ്റ് നികുതി

കോര്‍പ്പറേറ്റ് ടാക്‌സ്- പലരും പ്രതീക്ഷിച്ചത് നിലവിലുളള പരമാവധി കോര്‍പ്പറേറ്റ് നികുതി നിരക്കായ 30% എന്നത് 25% ആക്കി കുറയ്ക്കും എന്നായിരുന്നു. അതു നടന്നില്ല. 400 കോടി വരെ വാര്‍ഷിക വിറ്റു വരവുളള കമ്പിനികളുടെ കോര്‍പ്പറേറ്റ് നികുതി 25% ആക്കി . നേരത്തെ 250 കോടി വരുമാനമുളള കമ്പിനികള്‍ക്കായിരുന്നു ഈ ആനുകൂല്യം. ഇതിനെപ്പറ്റി, 0.7% കമ്പിനികള്‍ (പരമാവധി 30%) മാത്രമാണ് കൂടുതല്‍ കോര്‍പ്പറേറ്റ് ടാക്‌സ് നല്‍കേണ്ടി വരിക എന്നതാണ് ധനകാര്യ മന്ത്രി പറയുന്നത്. 30% കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ച് 25% ആക്കി എങ്കിലും 0.7% കമ്പിനികള്‍ക്ക് മാത്രമാണ് അധികം ടാക്‌സ് ബാധകമാകുക എന്നു പറയുന്നത് അസംബന്ധമാണെന്നാണ് പലരും ആശങ്കപ്പെടുന്നത്. അതായത് കോര്‍പ്പറേറ്റ് ടാക്‌സ് മൊത്തത്തില്‍ 25% കുറക്കാതെയുളള കണക്കുകളെ പലരും സ്വാഗതം ചെയ്യുന്നില്ല എന്നര്‍ത്ഥം.

സര്‍ചാര്‍ജ്

സര്‍ചാര്‍ജ്


അതിസമ്പന്നര്‍ക്ക് ബജറ്റില്‍ സര്‍ചാര്‍ജ്ജ് ചുമത്തിയിട്ടുണ്ട്. രണ്ട് കോടി മുതല്‍ അഞ്ച് കോടി വരെ വരുമാനം ഉളളവര്‍ക്കായി 3% നികുതിയും, 5 കോടിക്ക് മേലുളളവര്‍ക്കായി 7% നികുതിയും വര്‍ദ്ധിപ്പിച്ചു. പുതിയ സര്‍ചാര്‍ജ്ജ് നിലവില്‍ വരുന്നതോടെ ഉയര്‍ന്ന നികുതി നിരക്ക് 42.7% ആകും. ഫലത്തില്‍ അമേരിക്കയുടെ നിരക്കായ 40% നും മുകളില്‍ ആകും രാജ്യത്തെ അതിസമ്പന്നരുടെ നികുതി നിരക്ക്. ഇടനിലക്കര്‍ക്കും അതി സമ്പന്നര്‍ക്കും ഈ നിര്‍ദ്ദേശ്യം തീര്‍ത്തും സ്വീകീര്യം ആകില്ല എന്നു വ്യക്തം

 ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍

ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍

ബ്രോഡ് ബേസിംഗ് ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ എന്ന ആശയത്തില്‍ ലിസ്റ്റു ചെയ്ത കമ്പിനികളിലെ പൊതു ഓഹരി പങ്കാളിത്തം 35% ആക്കി ഉയര്‍ത്താനുളള നിര്‍ദ്ദേശവും വന്നു. ഇപ്പോളുളളത് 25% ഷെയര്‍ഹോള്‍ഡിംഗാണ്. ഫലത്തില്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ ല്വിക്കിഡേറ്റ് ചെയ്യേണ്ടി വരും. ബഹുരാഷ്ട്രതകമ്പിനികള്‍, മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് വിഭാഗങ്ങളിലുളളവര്‍ക്ക് ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഓഹരി വിപണി പട്ടികയില്‍ നിന്നും ഒഴിവാകാന്‍ പലര്‍ക്കും പുതിയ തീരുമാനം പ്രേരകമാകുമെന്നും ആശങ്കകളുണ്ട്.

English summary
Share market is not respond to Union budget in Positive manner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X