കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിടാതെ കുടഞ്ഞ് കോൺഗ്രസ്!! എണ്ണ വിറ്റുണ്ടാക്കിയ ലാഭം ജനത്തിന് നൽകൂ, രൂക്ഷ വിമർശനം

  • By Desk
Google Oneindia Malayalam News

ദില്ലി; കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി യോഗത്തിലും സർക്കാരിനെതിരെ നേതൃത്വം രംഗത്തെത്തി. നിലവിലെ പൊതുജനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം പൊതുമിനിമം ആശ്വാസ പരിപാടി തയ്യാറാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

ഇപ്പോഴിതാ ഇന്ധന വില്‍പ്പനയിലൂടെ നേടിയ കോടികളുടെ ലാഭം പൊതുജനങ്ങളുമായി പങ്കുവെക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് പാർട്ടി. വിശദാംശങ്ങളിലേക്ക്

കേന്ദ്ര സർക്കാരിനെതിരെ

കേന്ദ്ര സർക്കാരിനെതിരെ

കൊവിഡ് എന്നത് കൊള്ള ലാഭം ഉണ്ടാക്കാനുള്ള സമയമല്ലെന്ന് ധനസഹായത്തിലൂടെയും സബ്‌സിഡിയിലൂടെയും ജനങ്ങള്‍ക്ക് ആശ്വാസം പകരണമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിലാണ് സിങ്ങ്വി
കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്

ഒറ്റയ്ക്ക് ലാഭം കൊയ്യുന്നത്

ഒറ്റയ്ക്ക് ലാഭം കൊയ്യുന്നത്

ഒറ്റയ്ക്ക് ലാഭം നേടുന്ന ഈ പ്രക്രിയ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ബിജെപി മനസ്സിലാക്കണം. എല്ലാ ലാഭവും അവർക്ക്, എല്ലാ വേദനയും സാധാരണക്കാരന്. മോഷ്ടിക്കുന്നതിനുപകരം,ആശ്വാസം നൽകേണ്ടത് എങ്ങനെയാണെന്ന അവർ മനസിലാക്കണം. സബ്സിഡികളിലൂടെ സാധാരണക്കാർക്ക് ഇത് നൽകാൻ കഴിയും.

പ്രഖ്യാപിക്കാൻ കഴിയില്ലേ?

പ്രഖ്യാപിക്കാൻ കഴിയില്ലേ?

രാജ്യത്തെ ജിഡിപിയുടെ 5 ശതമാനം പോലും വരുന്ന സാമ്പത്തിക പാക്കേജ് നിങ്ങൾക്ക് പ്രഖ്യാപിക്കാൻ കഴിയില്ലേ? ജിഡിയുടെ 10 ശതമാനത്തിൽ അധികം വരുന്ന പാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇന്ത്യയാകട്ടെ ജിഡിപിയുടെ 0.9 ശതമാനം മാത്രം,. ഈ ലാഭം മുഴുവൻ പാവപ്പെട്ടവർക്കും കർഷകർക്കും സാധാരണ തൊഴിലാളികൾക്കും അനുവദിക്കണം , സിംഗ്വി പറഞ്ഞു.

എണ്ണ വില

എണ്ണ വില

ആളുകളുടെ ജീവിതമാണ് ഇപ്പോൾ ഏറ്റവും പ്രധാനം. അതിനുശേഷം അവരുടെ ഉപജീവനമാർഗ്ഗം, ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ല, പങ്കുവെയ്ക്കാനുള്ള സമയമാണിത്.ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, 2014 മാര്‍ച്ചില്‍ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 108 ഡോളറായിരുന്നു. 6 വര്‍ഷത്തിനുശേഷം 2020 മാര്‍ച്ച് 30 ന് ബാരലിന് 23 ഡോളറായി കുറഞ്ഞു, 18-19 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

നമ്മുക്കെല്ലാവർക്കും അറിയാം

നമ്മുക്കെല്ലാവർക്കും അറിയാം

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ഇന്ത്യാ സര്‍ക്കാരിന് ഗുണം ചെയ്യുമെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. അന്താരാഷ്ട്ര വിപണിയിലെ വില കണക്കിലെടുത്താാല്‍ രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോള്‍ 28 രൂപയ്ക്ക് ലഭിക്കേണണ്ടതാണ്. എന്നാല്‍ ലിറ്ററിന് 74 രൂപയാണ് വില ഈടാക്കുന്നത്, അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി.

ആശ്വാസം പകരേണ്ടത്

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ സർക്കാരാണ് പൂർണ ആശ്വാസം പ്രധാനം ചെയ്യേണ്ടത്. അത് രാജ്യത്തിന്റെ സാമ്പത്തിക ആശ്വാസമായിരിക്കണം, അല്ലാതെ, സര്‍ക്കാരിന്റെ ആശ്വാസമാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാചക വാതക വിലയും

പാചക വാതക വിലയും

പാചക വാതക സിലിണ്ടറിന്റെ വില 2014 മെയ് മാസത്തില്‍ 412 രൂപയായിരുന്നു. ഇപ്പോൾ ഇത് 858 രൂപയായി. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം പാചക വാതക വില ആറ് തവണയായി വർധിച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധിയ്ക്ക് ശേഷവും വില വർധിച്ചുവെന്നും സിംഗ്വി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങൾക്ക് പാക്കേജ്

സംസ്ഥാനങ്ങൾക്ക് പാക്കേജ്

അതേസമയം കൊവിഡ്​ പ്രതിസന്ധിയിൽ മുന്നിൽ നിന്ന്​ പോരാടുന്ന സംസ്​ഥാനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കണമെന്ന കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങ് ആകേണ്ട സമയമാണ്. കുറഞ്ഞത് ലക്ഷം കോടിയെങ്കിലും സംസ്ഥാനങ്ങൾക്ക് അനുവദിക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്.

വായ്പകൾ സാധ്യമാക്കണം

വായ്പകൾ സാധ്യമാക്കണം

സംസ്​ഥാനങ്ങളിലെ കോവിഡ്​ വ്യാപനത്തി​​ന്റേറയും ആഘാതങ്ങളുടെയും വ്യാപ്​തി അനുസരിച്ചും ജനസംഖ്യാ തോതനുസരിച്ചും തുക വിതരണം ചെയ്യണം. റിസർവ്​ ബാങ്കിൽ നിന്ന്​ സംസ്​ഥാനങ്ങൾക്ക്​ ​എളുപ്പത്തിൽ വായ്​പകൾ സാധ്യമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

രണ്ടാം സാമ്പത്തിക പാക്കേജ്

രണ്ടാം സാമ്പത്തിക പാക്കേജ്

അതേസമയം വിമർശനങ്ങളുടെ പശ്ചാത്തലത്തലത്തിൽ കേന്ദ്ര സർക്കാർ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നേരത്തേ കൊവിഡിനെ നേരിടാൻ 1.70 ലക്ഷം കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

English summary
Share profit from fuel says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X