കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയത്തിന് ഇന്ത്യയില്‍ നിയമ സാധുതയില്ല, ഫത്‌വക്കും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യാ മഹാരാജ്യത്ത് ശരിയത്ത് കോടതികള്‍ക്ക് നിയമ സാധുതയില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഫത്‌വകള്‍ അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്ത് സമാന്തരമായി മറ്റൊരു കോടതി അംഗീകരിക്കാനിവില്ലെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.

ഭര്‍ത്താവിന്റെ പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവതി ഭര്‍ത്താവിനെ ഉപേക്ഷിക്കണം എന്നും ഭര്‍തൃപിതാവിനൊപ്പം ജീവിക്കണം എന്നും പറയുന്ന ഫത്‌വക്കെതിരെ ദില്ലിയിലെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഉത്തര്‍ പ്രദേശിലാണ് ഇത്തരമൊരു സംഭവം നടന്നത്. ദാരുല്‍ ഖസ, ദാരുള്‍ ഇഫ്ത എന്നീ സ്ഥാപനങ്ങളായിരുന്നു ഫത്‌വ പുറപ്പെടുവിച്ചിരുന്നത്.

Supreme Court

ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നതും മൗലികാവകാശങ്ങള്‍ ഹനിക്കുന്നതുമായ ഫത്‌വകള്‍ അംഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ എല്ലാ ഫത്‌വകളും ഇത്തരത്തില്‍ ഉള്ളവയായിരിക്കണം എന്നില്ലെന്നും കോടതി വിലയിരുത്തി . മധ്യസ്ഥതക്ക് തയ്യാറുള്ള രണ്ട് പേര്‍ ശരിയത് ഫത്‌വകള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ അങ്ങനെയാകാം എന്നും കോടതി പറഞ്ഞു .

ഇരകള്‍ ആവശ്യപ്പെട്ടാല്‍ ഫത്‌വ പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു . എന്നാല്‍ മുസ്ലീം സംഘടനകള്‍ വിധിയോട് അത്ര താത്പര്യത്തോടെയല്ല പ്രതികരിച്ചിട്ടുള്ളത് .

English summary
In a landmark judgment, the Supreme Court on Monday declared that no legal status has been granted to the Sharia Courts and religious decrees or fatwas are illegal if they tread on the rights of an individual.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X