നവാസ് ഷെരീഫ് മോദിയെ വിളിച്ചു, നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കി
ദില്ലി: പഞ്ചാബിലെ പത്താന്‍കോട് വ്യോമസേന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നവാസ് ഷെരീഫിന്റെ ഫോണ്‍കോള്‍. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് മോദിയെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫോണില്‍ ബന്ധപ്പെട്ടത്. ആക്രമണവുമായി പാകിസ്താന്‍ സ്വദേശികള്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഉചിതമായ നടപടികള്‍ എടുക്കുമെന്ന് നവാസ് ഷെരീഫ് മോദിക്ക് ഉറപ്പുനല്‍കിയതായാണ് വിവരം.
പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധമുള്ള പാകിസ്താനികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് മോദി ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ തയ്യാറാണ് എന്ന നിലാപാടാണ് നവാസ് ഷെരീഫ് എടുത്തത്. പത്താന്‍കോട് ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പാക് പ്രധാനമന്ത്രി, നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, പത്താന്‍കോട് ആക്രമണം, ഇന്ത്യ - പാക് സമാധാന ചര്‍ച്ചകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യ പാകിസ്താന് മൂന്ന് ദിവസത്തെ സമയം നല്‍കുമെന്നായിരുന്നു സൂചനകള്‍. ആറ് ഭീകരരെയാണ് വ്യോമസേന കേന്ദ്രത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്. ഇവരില്‍ നിന്നും പിടിച്ചെടുത്തത് പാക് നിര്‍മിത ആയുധങ്ങളാണ് എന്നാണ അറിയുന്നത്. അതിര്‍ത്തി കടന്നെത്തിയ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications