നരേന്ദ്ര മോദി; ശരിക്കും ഷരീഫ് സന്തുഷ്ടനാണോ?
ദില്ലി: ഇന്ത്യ സന്ദര്‍ശനത്തില്‍ സംതൃപ്തി അറിയിച്ചുകൊണ്ട പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനത്തെ ചൊല്ലി പാകിസ്താനില്‍ വിവാദം കെട്ടടങ്ങിയിട്ടില്ല ഇനിയും. ഇന്ത്യ ഷരീഫിനെ സ്കൂള്‍ കുട്ടിയെ എന്ന പോലെയാണ് കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവായ ഇമ്രാന് ഖാന് ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തിയാണ് നവാസ് ഷെരീഫ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചയിലും ഇന്ത്യ പാകിസ്താനെ പരിഗണിക്കുന്ന കാര്യത്തിലും താന്‍ സംതൃപ്തനാണ്. പാകിസ്താന് ഹൈ കമ്മീഷനാണ് കത്ത് പ്രധാനനമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ സാര്‍ക് നേതാക്കള്‍ക്കൊപ്പമാണ് നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയത്.

ഇന്ത്യ സന്ദര്‍ശനത്തില്‍ നവാസ് ഷെരീവ് സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാകിസ്താന് മുസ്ലിം ലീഗിന്റെ പേര് വെളിപ്പെടുത്താത്ത നേതാക്കളാണ് ഈ പ്രസ്താവന നടത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ഏറെ നന്നായി എന്നാണ് പാകിസ്താന് പ്രധാനമന്ത്രി ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങളില്‍ പരിഹാരം കാണാനാണ് പാകിസ്താന് ആഗ്രഹിക്കുന്നതെന്് ഷെരീഫ് കത്തില്ചൂണ്ടിക്കാട്ടുന്നു. ഭീകരവാദവും കാശ്മീര്‍ പ്രശ്നങ്ങളും മറ്റുമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വിഷയങ്ങള്‍. രണ്ടു രാജ്യങ്ങളും തമ്മിലുളള സഹകരണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഷരീഫിന്റെ കത്ത്. ഇന്ത്യ സന്ദര്‍ശനത്തിനിടെ ഷരീഫ് മോദിയുമായി പത്ത് മിനുട്ട് ചര്‍ച്ച നടത്തിയിരുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications