കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി; ശരിക്കും ഷരീഫ് സന്തുഷ്ടനാണോ?

Google Oneindia Malayalam News

ദില്ലി: ഇന്ത്യ സന്ദര്‍ശനത്തില്‍ സംതൃപ്തി അറിയിച്ചുകൊണ്ട പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനത്തെ ചൊല്ലി പാകിസ്താനില്‍ വിവാദം കെട്ടടങ്ങിയിട്ടില്ല ഇനിയും. ഇന്ത്യ ഷരീഫിനെ സ്‌കൂള്‍ കുട്ടിയെ എന്ന പോലെയാണ് കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവായ ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തിയാണ് നവാസ് ഷെരീഫ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചയിലും ഇന്ത്യ പാകിസ്താനെ പരിഗണിക്കുന്ന കാര്യത്തിലും താന്‍ സംതൃപ്തനാണ്. പാകിസ്താന്‍ ഹൈ കമ്മീഷനാണ് കത്ത് പ്രധാനനമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ സാര്‍ക് നേതാക്കള്‍ക്കൊപ്പമാണ് നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയത്.

modi-nawaz-shareef

ഇന്ത്യ സന്ദര്‍ശനത്തില്‍ നവാസ് ഷെരീവ് സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാകിസ്താന്‍ മുസ്ലിം ലീഗിന്റെ പേര് വെളിപ്പെടുത്താത്ത നേതാക്കളാണ് ഈ പ്രസ്താവന നടത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ഏറെ നന്നായി എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങളില്‍ പരിഹാരം കാണാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്് ഷെരീഫ് കത്തില്‍ചൂണ്ടിക്കാട്ടുന്നു. ഭീകരവാദവും കാശ്മീര്‍ പ്രശ്‌നങ്ങളും മറ്റുമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വിഷയങ്ങള്‍. രണ്ടു രാജ്യങ്ങളും തമ്മിലുളള സഹകരണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഷരീഫിന്റെ കത്ത്. ഇന്ത്യ സന്ദര്‍ശനത്തിനിടെ ഷരീഫ് മോദിയുമായി പത്ത് മിനുട്ട് ചര്‍ച്ച നടത്തിയിരുന്നു.

English summary
Nawaz Sharif writes to Narendra Modi, says he is satisfied with meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X