ഷാര്‍ജ: നിര്‍മാണത്തൊഴിലാളിയുടെ മരണത്തോടെ രാജ്യം വിടാന്‍ ശ്രമം, പ്രതിയെ കുടുക്കിയത് നാടകീയമായി
ജോലി സ്ഥലത്തുവച്ച് അനധികൃത ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്
ഷാര്‍ജ: അനധികൃത നിര്‍മാണത്തൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച കോണ്‍ട്രാക്ടറെ വിമാനത്താവളത്തില്‍ വച്ച് പിടികൂടി. ജോലി സ്ഥലത്തുവച്ച് അനധികൃത ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഷാര്‍ജ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലാവുന്നത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണായിരുന്നു തൊഴിലാളി മരിച്ചത്.
കെട്ടിട നിര്‍മ്മാണ കമ്പനി നടത്തുന്ന അറബ് വംശജനാണ് പൊലീസ് പിടിയിലായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മൃതദേഹം കണ്ടെത്തിയതായി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിഐഡി, പട്രോള്‍, ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തിയതോടെയാണ് സംഭവത്തെ കുറിച്ച് പുറത്തറിയുന്നത്.

തൊഴിലാളി മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയ പൊലീസ് കോണ്‍ട്രാക്കര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഷാര്‍ജ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലാവുന്നത്. സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ദര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മൃതദേഹം എത്തിച്ചവരുടെ വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ദിവസക്കൂലിയ്ക്കാണ് അനധികൃത തൊഴിലാളിയെ ജോലിയ്ക്ക് വച്ചിരിക്കുന്നതെന്നും പ്രതി വെളിപ്പെടുത്തി. അനധികൃത തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്നത് പതിവായതോടെ ഇവര്‍ക്കെതിരെ ഷാര്‍ജ നടപടികള്‍ സ്വീകരിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സംഭവം.












Click it and Unblock the Notifications