കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹക്കേസ്: ഷർജീൽ ഇബ്രാഹിം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ബീഹാറിൽ നിന്ന്!!

Google Oneindia Malayalam News

ദില്ലി: ജെഎൻയു ഗവേഷക വിദ്യാർത്ഥി സർജീൽ ഇമാമിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചു. പൌരത്വ നിയമഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾക്കിടെ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. ബിഹാറിൽ നിന്ന് ബുധനാഴ്ചയാണ് ഇമാമിനെ ദില്ലിയിലെത്തിച്ചത്. സുരക്ഷ കണക്കിലെടുത്ത് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലാണ് ഇമാമിനെ ഹാജരാക്കിയത്. ആദ്യം പട്യാല ഹൌസ് കോടതിയിൽ ഹാജരാക്കാനാണ് നീക്കമെങ്കിലും കോടതി പരിസരത്ത് സംഘർഷാവസ്ഥയുണ്ടായതോടെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു.

നിർഭയ കേസ്: വിനയ് കുമാർ ശർമ ദയാഹർജി സമർപ്പിച്ചു, അക്ഷയ് കുമാർ ശർമയുടെ തിരുത്തൽ ഹർജി കോടതിയിൽനിർഭയ കേസ്: വിനയ് കുമാർ ശർമ ദയാഹർജി സമർപ്പിച്ചു, അക്ഷയ് കുമാർ ശർമയുടെ തിരുത്തൽ ഹർജി കോടതിയിൽ

ദില്ലി പോലീസിന്റെ ക്രൈം ബ്രാഞ്ചാണ് ബിഹാറിലെ ജഹന്നാബാദില്‍ വച്ച് ഷർജീൽ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ഷര്‍ജീലിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുവെന്നാണ് ഷെര്‍ജീലിനെതിരായ ആരോപണം. മാത്രമല്ല, സിഎഎക്കെതിരായ ഷഹീന്‍ ബാഗ് സമരത്തിന്റെ ആസൂത്രകന്‍ ഇയാളാണെന്നുമാണ് പോലീസ് വാദം. ജെഎൻയുവിലെ സെന്റർ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസിൽ ഗവേഷക വിദ്യാർത്ഥിയാണ് ഇമാം. സിഎഎക്കെതിരായി ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ സംഘാടകരിൽ ഒരാളാണ് താനെന്ന് പോലീസിൽ കീഴടങ്ങുന്നതായി ഷർജലും അവകാശപ്പെടുന്നുണ്ട്.

xsharjeel-imam-1-158

ദില്ലി പോലീസിന് മുമ്പാകെ 28. 1 2020ന് വൈകിട്ട് മൂന്ന് മണിക്ക് കീഴടങ്ങിയെന്നും അന്വേഷണവുമായി സഹകരിക്കാൻ സന്നദ്ധനാണെന്നും ഷർജീൽ ട്വീറ്റ് ചെയ്തിരുന്നു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും എന്റെ സുരക്ഷ ഇപ്പോൾ ദില്ലി പോലീസിന്റെ കൈകളിലാണെന്നും ഷർജീൽ ട്വീറ്റിൽ കുറിച്ചു.

English summary
Sharjeel Ibrahim sent to five days police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X