കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍; രാജ്യദ്രോഹ കേസ്

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഷര്‍ജീല്‍ ഇമാമിന്റെ ജന്മനാടായ ജഹന്നാബാദില്‍ വച്ചാണ് അറസ്റ്റ്. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ഷര്‍ജീലിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുവെന്നാണ് ഷെര്‍ജീലിനെതിരായ ആരോപണം. മാത്രമല്ല, സിഎഎക്കെതിരായ ഷഹീന്‍ ബാഗ് സമരത്തിന്റെ ആസൂത്രകന്‍ ഇയാളാണെന്നും പോലീസ് പറയുന്നു.

Sharjeel

ദില്ലി പോലീസും അസം പോലീസും ഷര്‍ജീലിനെ തിരയുന്നതിനിടെയാണ് അറസ്റ്റ്. ജെഎന്‍യു ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥിയാണ് ഈ ബിഹാറുകാരന്‍. ഷഹീന്‍ബാഹിലെയും മറ്റു ചിലയിടങ്ങളിലേയും സിഎഎ വിരുദ്ധ സമരങ്ങളില്‍ ഷര്‍ജീല്‍ പങ്കെടുത്തിരുന്നു. മാത്രമല്ല, സമരങ്ങള്‍ക്കിടെ ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കേസ് എടുക്കാന്‍ കാരണം. ബിഹാറിലെ ഷര്‍ജീലിന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

അസമിലെ മുസ്ലിങ്ങളെ അവര്‍ തടങ്കല്‍ പാളയത്തില്‍ അടച്ചുകഴിഞ്ഞു. അവിടെ നടക്കുന്നത് കൂട്ടക്കൊലയാണ്. മാസങ്ങള്‍ കഴിഞ്ഞാവും നാം അറിയുക. ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ലാതെ എല്ലാ ബംഗാളികളെയും അവര്‍ കൊന്നുതള്ളി. അസമിനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേഗം ചെയ്യേണ്ടത് അസമിലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തുകയാണ്. ഇന്ത്യന്‍ സൈന്യത്തിനോ മറ്റോ അങ്ങോട്ട് ചെല്ലാന്‍ പറ്റാത്ത തരത്തില്‍ വഴി അടയ്ക്കണം... തുടങ്ങി ഷര്‍ജീല്‍ നടത്തിയ പ്രസംഗമാണ് രാജ്യദ്രോഹ കേസിന് ആധാരം.

ഇറാന്‍ അതിര്‍ത്തിയില്‍ വന്‍ കെണി ഒരുക്കി അമേരിക്കന്‍ സൈന്യം; രഹസ്യനീക്കം പുറത്ത്ഇറാന്‍ അതിര്‍ത്തിയില്‍ വന്‍ കെണി ഒരുക്കി അമേരിക്കന്‍ സൈന്യം; രഹസ്യനീക്കം പുറത്ത്

മുംബൈ, പട്‌ന, ദില്ലി എന്നിവിടങ്ങളിലെല്ലാം ദില്ലി ക്രൈംബ്രാഞ്ചിന്റെ അഞ്ചംഗ സംഘം കഴിഞ്ഞദിവസം തിരച്ചില്‍ നടത്തിയിരുന്നു. ജാമിയയിലും അലിഗഡിലും ഷര്‍ജീല്‍ വിഘടിത പ്രസംഗം നടത്തിയെന്ന് പോലീസ് ആരോപിക്കുന്നു. ഷഹീന്‍ബാഗിലെ വനിതാ സമരത്തിന് പിന്നില്‍ ഷര്‍ജീല്‍ ആണെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോലീസ് വാദം തള്ളി ഷഹീന്‍ ബാഗ് സമരക്കാര്‍ രംഗത്തുവന്നു. ഒരാളല്ല, ഒരുപാട് പേര്‍ ചേര്‍ന്നാണ് സമരം നടത്തുന്നത് എന്നാണ് അവര്‍ പ്രതികരിച്ചത്.

ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനംഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനം

English summary
Sharjeel Imam, JNU Student, Arrested In Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X