ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച ഷാരൂഖിന് കടുത്ത സൈബര്‍ ആക്രമണം
വലിയ രീതിയിലുള്ള ആഘോഷങ്ങളായിരുന്നു ഗണേശ ചതുര്‍ത്ഥിക്ക് രാജ്യമൊട്ടാകെ നടന്നത്. സിനിമാ താരങ്ങളുടേതടക്കമുളള ആഘോഷങ്ങള്‍ വാര്‍ത്തയായിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാനും ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചിരുന്നു.
ആഘോഷത്തിന്‍റെ ചിത്രവും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ഹിന്ദുക്കളുടെ ദൈവമായ ഗണപതിയെ ആരാധിച്ചതിന് വലിയ രീതിയിലുളഅള സൈബര്‍ ആക്രമണമാണ് ഷാരൂഖ് ഖാന്‍ നേരിടുന്നത്.

അബ്രാമിനൊപ്പം
ഇളയ മകന്‍ അബ്രാമിനൊപ്പം ഗണേശ ചതുര്‍ത്ഥിയാഘോഷിക്കുന്ന ചിത്രമായിരുന്നുതാരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച്. അബ്രാം ഗണപതിയുടെ വിഗ്രഹത്തെ കൈകൂപ്പി നില്‍ക്കുന്നചിത്രമായിരുന്നു താരം പങ്കുവെച്ചത്.

ഗണപതി "പപ്പ'
ഗണുതി പപ്പ വീടെത്തി എന്ന കുറിപ്പും ഷാരൂഖ് ഫോട്ടോയ്ക്ക് നല്‍കി. ഇതോടെ പലരും മതമൈത്രിയുടെ മികച്ച ഉദാഹരണമായി ചിത്രം ഷെയര്‍ ചെയ്തു. നടന്‍റെ പ്രവൃത്തിയെ പുകഴ്ത്താനും ആരാധകര്‍ മറന്നില്ല.

പ്രതിഷേധം
ഇന്ത്യപോലൊരു രാജ്യത്ത് എല്ലാവര്‍ക്കും എല്ലാ ദൈവങ്ങളേയും ആരാധിക്കാമെന്നതടക്കമുള്ള കമന്‍റുകള്‍ ഫോട്ടോയ്ക്ക് താഴെ നിറയുമ്പോഴാണ് മതസ്പരര്‍ധ വളര്‍ത്തുന്ന തരത്തില്‍ ചില കമന്‍റുകള്‍ ഫോട്ടോയ്ക്ക് താഴെ വന്ന് തുടങ്ങിയത്.

ഇസ്ലാം
നിങ്ങള്‍ ഇസ്ലാം ആണെന്നും എന്തിനാണ് ഹിന്ദുക്കളുടെ ദൈവത്തെ ആരാധിക്കുന്നതെന്നുമായിരുന്നു ചിലര്‍ കുറിച്ചത്. വിഗ്രഹാരാധന നടത്തി മുസ്ലീമായ നിങ്ങള്‍ ഇസ്ലാം മതത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ചിലര്‍ കുറിച്ചു.
|
ശബാന ആസ്മി
എന്നാല്‍ ഇത്തരം കമന്‍റുകള്‍ കുന്നുകൂടിയതോടെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തി. ഗണേഷ് ജി എല്ലാ മഹാരാഷ്ട്രക്കാരുടേയും ദൈവമാണെന്നും അതുകൊമ്ടാണ് മുംബൈ കര്‍മ്മ ഭൂമിയാക്കിയ ഷാരൂഖ് ഗണേഷ ചതുര്‍ത്ഥി ആഘോഷിച്ചതെന്നും നടി ശബാന ആസ്മി കുറിച്ചു.

ഹിന്ദു
ഷാരൂഖാന്‍റെ ഭാര്യ ഗൗരി ഹിന്ദു ആണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഹിന്ദുവെന്ന മുസ്ലീമെന്നോ വ്യത്യാസമില്ലാതെ എല്ലാതരം ചടങ്ങുകളും ആഘോഷിക്കുന്ന വ്യക്തിയാണ് ഷാരൂഖ്.












Click it and Unblock the Notifications