സുനന്ദയുമായി പിരിയാന്‍ തരൂര്‍ ശ്രമിച്ചിരുന്നു?
ദില്ലി: സുനന്ദ പുഷ്കറുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ ആഗ്രഹിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. സുനന്ദ പുഷ്കറില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം പാകിസ്താനി ജേര്‍ണലിസ്റ്റായ മെഹര്‍ തരാറിനെ വിവാഹം ചെയ്യാനായിരുന്നത്രെ തരൂരിന്റെ ആഗ്രഹം. ഒരു സ്വകാര്യ വാര്‍ത്താചാനലിനെ ഉദ്ധരിച്ച് ഭാസ്കര്‍ ഗ്രൂപ്പാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ശശി തരൂരിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നും സുനന്ദ പുഷ്കറിന്റെ അടുത്ത സുഹൃത്തായ നളിനി സിംഗിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. സുനന്ദ ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് ബന്ധം പിരിയാന്‍ തരൂര്‍ തീരുമാനിച്ചതത്രെ. മരണത്തിന് തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ സുനന്ദ പുഷ്കര്‍ കടുത്ത ദേഷ്യത്തിലും വിഷാദാവസ്ഥയിലും ആയിരുന്നു എന്നും സൂചനയുണ്ട്.

ശശി തരൂരും മെഹര്‍ തരാറുമായുള്ള മെസേജ് ഇടപാടുകള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദ പുഷ്കര്‍ മരിക്കുന്നത്. സുനന്ദ പുഷ്കര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട കാര്യങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ദാമ്പത്യജീവിതത്തിലെ സാധാരണ പ്രശ്നങ്ങള്‍ മാത്രമാണ് ഇതെന്നും തങ്ങള്‍ സന്തോഷത്തോടെയാണ് കഴിയുന്നത് എന്നും ശശി തരൂരും സുനന്ദ പുഷ്കറും സംയുക്തമായി പറഞ്ഞിരുന്നു.
2014 ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം വിവാഹിതരാകാനായിരുന്നത്രെ ശശി തരൂരിന്റെയും മെഹര്‍ തരാറിന്റെയും പദ്ധതി. എന്നാല്‍ ഇതിനിടയിലാണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ പുഷ്കര്‍ ദില്ലിയില്‍ മരണപ്പെടുന്നത്. 2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ ദില്ലിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications