ശശി ദേശ് പാണ്ഡേയും സാഹിത്യ അക്കാദമിയില്‍ നിന്ന് വിരമിച്ചു
ദില്ലി: ഉദയ് പ്രകാശ്, നയന്‍താര സെഹ്ഗാള്‍, അശോക് വാജ്‌പേയ് എന്നിവര്‍ക്കു പിന്നാലെ ശശി ദേശ്പാണ്ഡേയും സാഹിത്യ അക്കാദമിയില്‍ നിന്നും വിരമിച്ചു. എംഎം കല്‍ബുര്‍ഗിയുടെ മരണത്തില്‍ അക്കാദമിയുടെ നിശബ്ദതയാണ് എഴുത്തുക്കാരുടെ വിരമിക്കല്‍ പ്രതിഷേധത്തിനു കാരണമായത്.
കല്‍ബുര്‍ഗിയുടെ മരണത്തില്‍ അക്കാദമി നിശബ്ദത പാലിക്കുന്നതില്‍ അതീവ ദു:ഖമുണ്ടെന്നും അതിനാലാണ് താന്‍ വിരമിക്കുന്നതെന്നും അക്കാദമിക്കു നല്‍കിയ കത്തില്‍ പറയുന്നു. 'ഈ നിശബ്ദത കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനു തുല്യമാണ്' എന്നായിരുന്നു ശശി പാണ്ഡേയുടെ വിമര്‍ശനം.

കന്നട സാഹിത്യകാരനും കന്നട സര്‍വകലാശാലാ മുന്‍ വി.സിയുമായ കല്‍ബുര്‍ഗി 2015 ആഗസ്റ്റ് 30നായിരുന്നു വെടിയേറ്റ് മരിച്ചത്. കല്‍ബുര്‍ഗിയുടെ മരണത്തില്‍ സര്‍ക്കാരും പ്രധാന മന്ത്രിയും നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. ഇതേ നിലപാടു തന്നെയാണ് അക്കാദമിയും എടുത്തത്. തങ്ങള്‍ക്കു വ്യക്തിപരമായി പ്രതിഷേധിക്കാന്‍ സ്വാതന്ത്യമുണ്ട് എന്ന നിലപാടിലാണ് എഴത്തുക്കാരുടെ ഈ വിരമിക്കല്‍ പ്രതിഷേധം.
വിഗ്രഹാരാധനക്കും അന്ധവിശ്വാസങ്ങല്‍ക്കുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ച എഴുത്തുകാരനായിരുന്നു കല്‍ബുര്‍ഗി. ഇദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധിക്കാത്തിരുന്നാല്‍ രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതക്കെതിരെ എഴുത്തുക്കാര്‍ എങ്ങനെ പോരാടും എന്ന ചോദ്യമാണ് ശശി ദേശ് പാണ്ഡേ ഉയര്‍ത്തി കാട്ടുന്നത്.
വിരമിച്ച എഴുത്തുക്കാര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങല്‍ അക്കാദമിക്കു തിരികെ നല്‍കി. പുതിയ സ്ത്രീ ശബ്ദത്തിന്റെ പ്രതീകമായിട്ടായിരുന്നു ദേശ് പാണ്ഡേയുടെ കടന്നു വരവ്. 2009 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications