ശശി ശേഖര്‍ വെമ്പതി: പ്രസാര്‍ ഭാരതിക്ക് പുതിയ സിഇഒ
മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്
ദില്ലി: പ്രസാദ് ഭാരതിയുടെ പുതിയ സിഇഒ ആയി മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനും നിതി ഓണ്‍ലൈന്‍ മീഡിയുടെ മുന്‍ തലവനുമായ ശശി ശേഖര്‍ വെമ്പതി നിയമിക്കപ്പെട്ടു. മുന്‍ സിഇഒ ജവഹര്‍ സര്‍ക്കാരിന്റെ രാജിയെത്തുടര്‍ന്ന് ഏഴ് മാസമായി ശൂന്യമായിക്കിടന്ന സ്ഥാനത്തേക്കാണ് ശശി ശേഖര്‍ എത്തുന്നു. ഐഎഎസ് ഉദ്യോഗസ്ഥനല്ലാത്ത ഒരാള്‍ ആദ്യമായി പ്രസാര്‍ ഭാരതിയുടെ തലവനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ പ്രസാര്‍ ഭാരതി ബോര്‍ഡിലെ താത്കാലിക അംഗം കൂടിയാണ് ഇദ്ദേഹം.മുംബൈ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ശശി ശേഖര്‍.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ശശി ശേഖറിനെ പ്രസാര്‍ ഭാരതി സിഇഒ ആയി നിയമിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്കായിരിക്കും കാലാവധി. 7 മാസത്തോളം രാജീവ് സിങ് ആയിരുന്നു പ്രസാദ് ഭാരതിയുടെ താത്കാലിക സിഇഒ.സാങ്കേതികവിദ്യയെക്കുറിച്ചും മാധ്യമമേഖലയെക്കുറിച്ചു അറിവുള്ള കരുത്തനായ വ്യക്തിയാണ് ശശി ശേഖര്‍ എന്നും അദ്ദേഹത്തിന്റെ സേവനം പ്രസാര്‍ ഭാരതിക്ക് മുതല്‍ക്കൂട്ടാകുമെന്നും പ്രസാദ് ഭാരതി ചെയര്മാന് എ സൂര്യപ്രകാശ് പറഞ്ഞു.

എന്നാല്‍ ശശി ശേഖറിനെ സിഇഒ ആയി നിയമിച്ചതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഐടി വിദഗ്ധനായ ശശി ശേഖറിനെ പ്രസാദ് ഭാരതി സിഇഒ ആയി നിയമിച്ചത് വിചിത്രമായി തോന്നുന്നുവെന്നും അത് ബിജെപി പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണെന്നും തൃംമൂല് കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന് ട്വീറ്റ് ചെയ്തു.
Shri Shashi Shekar Vempati has been appointed as the Chief Executive Officer (CEO) of Prasar Bharati. Read more at https://t.co/5yHqusMe7e pic.twitter.com/twdM0XlrVl
— Prasar Bharati (@prasarbharati) 2 June 2017
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications