കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി ശേഖര്‍ വെമ്പതി: പ്രസാര്‍ ഭാരതിക്ക് പുതിയ സിഇഒ

മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍

Google Oneindia Malayalam News

ദില്ലി: പ്രസാദ് ഭാരതിയുടെ പുതിയ സിഇഒ ആയി മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനും നിതി ഓണ്‍ലൈന്‍ മീഡിയുടെ മുന്‍ തലവനുമായ ശശി ശേഖര്‍ വെമ്പതി നിയമിക്കപ്പെട്ടു. മുന്‍ സിഇഒ ജവഹര്‍ സര്‍ക്കാരിന്റെ രാജിയെത്തുടര്‍ന്ന് ഏഴ് മാസമായി ശൂന്യമായിക്കിടന്ന സ്ഥാനത്തേക്കാണ് ശശി ശേഖര്‍ എത്തുന്നു. ഐഎഎസ് ഉദ്യോഗസ്ഥനല്ലാത്ത ഒരാള്‍ ആദ്യമായി പ്രസാര്‍ ഭാരതിയുടെ തലവനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ പ്രസാര്‍ ഭാരതി ബോര്‍ഡിലെ താത്കാലിക അംഗം കൂടിയാണ് ഇദ്ദേഹം.മുംബൈ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ശശി ശേഖര്‍.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ശശി ശേഖറിനെ പ്രസാര്‍ ഭാരതി സിഇഒ ആയി നിയമിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്കായിരിക്കും കാലാവധി. 7 മാസത്തോളം രാജീവ് സിങ് ആയിരുന്നു പ്രസാദ് ഭാരതിയുടെ താത്കാലിക സിഇഒ.സാങ്കേതികവിദ്യയെക്കുറിച്ചും മാധ്യമമേഖലയെക്കുറിച്ചു അറിവുള്ള കരുത്തനായ വ്യക്തിയാണ് ശശി ശേഖര്‍ എന്നും അദ്ദേഹത്തിന്റെ സേവനം പ്രസാര്‍ ഭാരതിക്ക് മുതല്‍ക്കൂട്ടാകുമെന്നും പ്രസാദ് ഭാരതി ചെയര്‍മാന്‍ എ സൂര്യപ്രകാശ് പറഞ്ഞു.

 photo-2017-

എന്നാല്‍ ശശി ശേഖറിനെ സിഇഒ ആയി നിയമിച്ചതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഐടി വിദഗ്ധനായ ശശി ശേഖറിനെ പ്രസാദ് ഭാരതി സിഇഒ ആയി നിയമിച്ചത് വിചിത്രമായി തോന്നുന്നുവെന്നും അത് ബിജെപി പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണെന്നും തൃംമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.

English summary
Shashi Shekar Vempati is Prasar Bharti's new CEO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X