നടപടി അംഗീകരിച്ച് തരൂര്‍, നന്നായിയെന്ന് സുധീരന്‍
ദില്ലി/തിരുവനന്തപുരം: തനിക്കെതിരെയുള്ള അച്ചടക്ക നടപടി അംഗീകരിക്കുന്നുവെന്ന് ശശി തരൂര്‍. ഇത് സംബന്ധിച്ച് ശശി തരൂര്‍ ഔദ്യോഗികമായി പത്രക്കുറിപ്പ് പുറത്തിറക്കി. ഫേസ്ബുക്കില്‍ ഈ വിശദീകരണം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
പാര്‍ട്ടിയോട് കൂറുള്ള പ്രവര്‍ത്തകന്‍ എന്ന നിലക്ക് എഐസിസിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നാണ് വിശദീകരണ കുറിപ്പില്‍ തരൂര്‍ വ്യക്തമാക്കുന്നത്. തരൂരിനെതിരെയുള്ള നപടി ഉചിതമായെന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചത്.

രാജ്യത്തെ സേവിക്കാന്‍ വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. തന്റെ മണ്ഡലത്തിന് വേണ്ടിയും പാര്‍ട്ടിക്ക് വേണ്ടിയും ാത്മാര്‍ത്ഥമായാണ് ഇത്രയും നാളും പ്രവര്‍ത്തിച്ചത്. അത് ഇനിയും തുചടരുമെന്നും തരൂര്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു ചുമതല ഏല്‍പിക്കാനും അത് സാഹചര്യത്തിനനുസരിച്ച് തിരിച്ചെടുക്കാനും പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും തന്റെ വിശദീകരണ കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.
എന്നാല്‍ കെപിസിസി നല്‍കി എന്ന് പറയുന്ന റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നാണ് തരൂര്‍ പറയുന്നത്. തന്റെ അഭിപ്രായ പ്രകടനങ്ങള്‍ പൂര്‍ണമായി വായിച്ച് നോക്കാന്‍ എഐസിസി നേതൃത്വത്തെ അദ്ദേഹം ക്ഷണിക്കുന്നുമുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെടുത്തതെന്നും തരൂര്‍ ആരോപിച്ചു.
കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് ശശി തരൂരിനോടുള്ള അതൃപ്തിയാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിട്ടുള്ളത്. തരൂരിനെതിരെ രൂക്ഷ വിമര്‍ശമവുമായി ആദ്യം രംഗത്ത് വന്നതും വിഎം സുധീരനായിരുന്നു. ഇപ്പോഴത്തെ നടപടി സംബന്ധിച്ച് കൂടുതലായൊന്നും പറയാനില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും പറഞ്ഞുകൊണ്ടാണ് തരൂരിന്റെ പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications