മോദിയുടെ ചലഞ്ച് തരൂര്‍ ഏറ്റെടുത്തു, കോണ്‍ഗ്രസ് കുടങ്ങി
ദില്ലി: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി തൊടുത്തുവിട്ട ക്ലീന്‍ ഇന്ത്യ വെല്ലുവിളി ശശി തരൂര്‍ ഏറ്റെടുത്തു. മോദിയുടെ സ്വച്ഛ ഭാരത് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷമായി പ്രതികരിച്ചതിന് പിറകേയാണിത്.
സച്ചിന്‍ ടെണ്ടുല്‍ക്കറും കമല്‍ഹാസനും സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും അടക്കം ഒമ്പത് പേരെയായിരുന്നു മോദി ക്ലീന്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി വെല്ലുവിളിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രിയങ്ക ചോപ്രയും നേരത്തേ വെല്ലുവിളി ഏറ്റെടുത്തിരുന്നു.

മോദിയെ പ്രശംസിച്ച് ശശി തരൂര്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത് ഇത് ആദ്യമല്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റതുമുതല്‍ പലപ്പോഴായി തരൂര്‍ ട്വിറ്ററില്‍ മോദിയെ പ്രശംസിച്ച് രംഗത്തെത്തി. അതെല്ലാം തരൂരിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തടിയൂരുകയായിരുന്നു.
തരൂര്‍ ഇപ്പോള്‍ വിദേശത്താണുള്ളത്, ഇന്ത്യയില്‍ തിരിച്ചെത്തിയാലുടന്‍ വെല്ലുവിളി ഏറ്റെടുത്ത് ചിത്രം ട്വിറ്ററില്‍ ഇടുമെന്നാണ് തരൂര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ ഇത്തരം പബ്ലിസിറ്റി പരിപാടികളോട് അല്‍പം പോലും താത്പര്യമില്ലെന്ന് തരൂര്‍ പിന്നീട് മറ്റൊരു ട്വീറ്റിവൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Honoured to accept the invitation of PM @narendramodi to join Clean India campaign. Just landed in Bucharest &heard d news. Action on return
— Shashi Tharoor (@ShashiTharoor) October 2, 2014 കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ ദേശീയ വക്താവ് കൂടിയാണ്. അതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതും. മോദിയെ അന്ധമായി പ്രശംസിക്കുകയല്ല താന്‍ ചെയ്യുന്നതെന്ന് തരൂര്‍ മുന്നേ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ പലരും കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാതെയാണ് പ്രതികരിക്കാറുള്ളതെന്നും തരൂര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications