Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയും കണ്ട് നില്‍ക്കാന്‍ ആവില്ല'... അസാമാന്യ ധൈര്യത്തോടെ ആഞ്ഞടിച്ച് തരൂര്‍; നാഥനില്ലാ തിരിച്ചടികൾ

ദില്ലി: കോണ്‍ഗ്രസിന്റെ നാഥനില്ലാ സ്ഥിയില്‍ തന്റെ വിയോജിപ്പ് ശക്തമായി രേഖപ്പെടുത്തി വീണ്ടും ശശി തരൂര്‍ രംഗത്ത്. പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് വരണം എന്ന് കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രൂക്ഷമായ ഭാഷയില്‍ ആണ് തരൂരിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്നാണ് തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശക്തമായ നേതൃത്വം ഇല്ലാത്തതിനാല്‍ ആണ്. പുതിയ അധ്യക്ഷനെ കണ്ടെത്താത്തില്‍ കടുത്ത നിരാശയുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

പാര്‍ട്ടിയ്ക്ക് നേതൃത്വം ഇല്ലാത്ത അവസ്ഥ ഇനിയും കണ്ട് നില്‍ക്കാന്‍ ആവില്ലെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ എന്തായാലും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത നിരാശ

കടുത്ത നിരാശ

രാഹുല്‍ ഗാന്ധി രാജിവച്ചിട്ട് എട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇതില്‍ കടുത്ത നിരാശയുണ്ടെന്നാണ് ശശി തരൂര്‍ തുറന്ന് പറയുന്നത്. ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഇത്രയും ശക്തമായ ഒരു പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടാവുന്നത്.

ഇനി കണ്ടുനില്‍ക്കാന്‍ ആവില്ല

ഇനി കണ്ടുനില്‍ക്കാന്‍ ആവില്ല

നേതൃത്വം ഇല്ലാത്ത അവസ്ഥയില്‍ താന്‍ അസംതൃപ്തനാണെന്ന് തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാകരുത് എന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ ഇനിയും കണ്ടുനില്‍ക്കാന്‍ ആവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ണാടകത്തിലും ഗോവയിലും

കര്‍ണാടകത്തിലും ഗോവയിലും

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ വീണു. ഗോവയില്‍ ആണെങ്കില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു. നാഥനില്ലാത്തതിനാല്‍ ആണ് പാര്‍ട്ടി ഇത്തരം ഒരു തിരിച്ചടി നേരിട്ടത്. ജനങ്ങള്‍ പാര്‍ട്ടിയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം നേതൃത്വം ഉള്‍ക്കൊള്ളണം ംഎന്നും അദ്ദേഹം പറഞ്ഞു.

നൂലില്‍ കെട്ടിയിറക്കണ്ട

നൂലില്‍ കെട്ടിയിറക്കണ്ട

കോണ്‍ഗ്രസ് പ്രസിഡന്റ് ആയി ആരെയെങ്കിലും നിമയിക്കുന്ന പരിപാടി ഇനി വേണ്ടെന്നാണ് തരൂരിന്റെ അഭിപ്രായം. സംഘടനാ തിരഞ്ഞെടുപ്പിലൂടെ വേണം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ എന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശ്വാസമുള്ള യുവാവ് വരണം

വിശ്വാസമുള്ള യുവാവ് വരണം

ജനങ്ങള്‍ക്ക് വിശ്വാസം ഉള്ള ഒരാള്‍ ആയിരിക്കണം അധ്യക്ഷസ്ഥാനത്തേക്ക് എത്തേണ്ടത്. പാര്‍ട്ടിയെ ഒരു യുവാവ് നയിക്കാനുള്ള സമയം ആയിക്കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നുണ്ട്. പ്രിയങ്ക ഗാന്ധി അധ്യക്ഷയാകുന്നത് നന്നായിരിക്കും എന്ന് കഴിഞ്ഞ ദിവസം തരൂര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും ഉണ്ടാവില്ലെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത് എന്ന കാര്യവും തരൂര്‍ പരാമര്‍ശിച്ചു.

തരൂര്‍ ആകുമോ?

തരൂര്‍ ആകുമോ?

ഇതിനിടെ ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായേക്കും എന്ന രീതിയിലും ചില ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെ തരൂര്‍ തന്നെ നിഷേധിച്ചിരിക്കുകയാണ്. അധ്യക്ഷനാകാന്‍ താന്‍ ഇല്ല. പാര്‍ലമെന്റിനകത്തും പുറത്തും ഉള്ള മറ്റ് ചുമതലകള്‍ വഹിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോയന്റ്‌മെന്റ് കമ്മിറ്റികള്‍ വേണ്ട

അപ്പോയന്റ്‌മെന്റ് കമ്മിറ്റികള്‍ വേണ്ട

കോണ്‍ഗ്രസ്സിന് ഇപ്പോഴുള്ളത് അപ്പോയന്റ്‌മെന്റ് കമ്മിറ്റിയാണ്. ഇത്തരം കമ്മിറ്റികള്‍ പിരിച്ചുവിടുകയാണ് ആദ്യം ചെയ്യേണ്ടത് എന്നും ശശി തരൂര്‍ പറഞ്ഞിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പിനായി സംഘടനയുടെ വാതിലുകള്‍ തുറന്നിടണം എന്നും തരൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+